എസ്.ബി.ഐ.: 5486 ജൂനിയർ അസോസിയേറ്റ്സ്


ശമ്പളം 17,900-47,920 രൂപ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.), ജൂനിയർ അസോസിയേറ്റ്സ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) തസ്തികയിലെ 5486 ഒഴിവുകളിലേക്ക് (ബാക്ക്‌ലോഗ്‌ ഒഴിവുകൾ ഉൾപ്പെടെ) അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ 279 ഒഴിവും ലക്ഷദ്വീപിൽ മൂന്ന് ഒഴിവുമുണ്ട്. ഏതെങ്കിലുമൊരു സംസ്ഥാനം/കേന്ദ്രഭരണപ്രദേശത്തിലേക്കുമാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. അപേക്ഷിക്കുന്ന സംസ്ഥാനം/കേന്ദ്രഭരണപ്രദേശത്തെ പ്രാദേശികഭാഷ അറിഞ്ഞിരിക്കണം. ഇന്റർസർക്കിൾ/ഇന്റർസ്റ്റേറ്റ് സ്ഥലംമാറ്റം അനുവദിക്കുന്നതല്ല. ആറുമാസമാണ് പ്രൊബേഷൻ കാലാവധി.
പ്രായം: 20-28. 02.08.1994-നും 01.08.2002-നും ഇടയിൽ ജനിച്ചവരാകണം. (ഇരുതീയതികളും ഉൾപ്പെടെ). ഉയർന്ന പ്രായപരിധിയിൽ എസ്.സി./എസ്.ടി.ക്കാർക്ക് അഞ്ചും ഒ.ബി.സി.ക്കാർക്ക് മൂന്നും വർഷം ഇളവ് ലഭിക്കും. മറ്റ്‌ ഇളവുകൾ ചട്ടപ്രകാരം.

യോഗ്യത
ബിരുദം. (അവസാന സെമസ്റ്റർ/വർഷക്കാർക്കും നിബന്ധനകൾക്കുവിധേയമായി അപേക്ഷിക്കാം.)

തിരഞ്ഞെടുപ്പ്
എഴുത്തുപരീക്ഷയുടെയും പ്രാദേശികഭാഷാപരിജ്ഞാനത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പ്രാഥമികപരീക്ഷ 2022 നവംബറിലും മെയിൻപരീക്ഷ 2022 ഡിസംബർ/2023 ജനുവരിയിലും നടക്കും.

അപേക്ഷ
bank.sbi/careers അല്ലെങ്കിൽ www.sbi.co.in/careers വഴി അപേക്ഷിക്കണം.
അവസാനതീയതി: സെപ്റ്റംബർ 27.

Content Highlights: vijayapadam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..