കറന്റ് അഫയേഴ്സ്


? രാജ്യത്തെ ആദ്യത്തെ നിശാവാനനിരീക്ഷണ ഉദ്യാനം ഒരുങ്ങുന്നതെവിടെ
= ലഡാക്ക്

? രാജ്യമെമ്പാടുമുള്ള 14,500 സർക്കാർ സ്കൂളുകളെ മെച്ചപ്പെടുത്തി സമഗ്രവും ആധുനികവും ദേശീയ വിദ്യാഭ്യാസനയത്തിന് (എൻ.ഇ.പി.) അനുസൃതവുമായ പഠനരീതി നടപ്പാക്കുന്നതിനായി മുന്നോട്ടുവെച്ച പദ്ധതി
= പി.എം. ശ്രീ സ്കൂൾ. 2022-’23 മുതൽ അഞ്ചുവർഷത്തേക്ക് 27,360 കോടിരൂപ ചെലവിലാണ് പദ്ധതി ആസൂത്രണംചെയ്തിരിക്കുന്നത്. മൊത്തം ചെലവിന്റെ 66 ശതമാനം (18,128 കോടിരൂപ) കേന്ദ്രം വഹിക്കും.

? ലോകത്തെ ഏറ്റവുംവലിയ പരസ്യ ഏജൻസികളിലൊന്നായ ‘ഒഗിൽവി’യുടെ ഗ്ലോബൽ സി.ഇ.ഒ.യായ ഇന്ത്യക്കാരി
= ദേവിക ബുൽചന്ദാനി. നിലവിലെ ആഗോള സി.ഇ.ഒ. ആൻഡി മെയിൻ ഒഴിയുന്ന സാഹചര്യത്തിലാണ് നിയമനം.

? ദുഷ്കരമായ സാഹചര്യങ്ങളിലും ജീവിതപ്രതിസന്ധികളിലും ചൂഷണങ്ങൾക്കിരയാവുന്ന സ്ത്രീകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായി നടപ്പാക്കിയ കേന്ദ്രസർക്കാർ പദ്ധതി
= സ്വധർ ഗൃഹ്. ഒറ്റപ്പെട്ട/ചൂഷണങ്ങൾക്കിരയായ സ്ത്രീകൾക്ക് താത്കാലിക താമസസൗകര്യം ഏർപ്പെടുത്തി പുനരധിവാസം ഉറപ്പാക്കുകയും വൈദ്യസഹായം, നിയമസഹായം എന്നിവ നൽകുകയുമാണ് പദ്ധതി ലക്ഷ്യം.

? 2022-ലെ ആഗോള മാനവവികസനസൂചികയിലെ ഇന്ത്യയുടെ സ്ഥാനം
= 132. 191 രാജ്യങ്ങളുടെ പട്ടികയിൽ 0.633 പോയന്റോടെയാണ് ഇന്ത്യയുടെ 132-ാം സ്ഥാനം. 2020-ലെ സൂചികപ്രകാരം, 189 രാജ്യങ്ങളുടെ പട്ടികയിൽ 0.642 പോയന്റോടെ ഇന്ത്യ 131-ാം സ്ഥാനത്തായിരുന്നു.

? യു.എസ്. ഓപ്പൺ ടെന്നീസ് വനിതാവിഭാഗം വിജയി
= ഇഗ സ്വിയാടെക്ക്. ഫൈനലിൽ ടുണീഷ്യയുടെ ഒൻസ് ജാബിയൂറിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് ഈ പോളിഷ് താരം തോൽപ്പിച്ചത്. സ്പാനിഷ് താരം കാർലോസ് അൽക്കരാസാണ് പുരുഷവിഭാഗം ജേതാവ്. ഫൈനലിൽ നോർവേയുടെ കാസ്പർ റൂഡിനെയാണ്‌ 19-കാരനായ അൽക്കരാസ് തോൽപ്പിച്ചത്.

? ലോക ബാഡ്മിന്റൺ ഫെഡറേഷന്റെ വേൾഡ് ടൂർ റാങ്കിങ്ങിൽ ഒന്നാംസ്ഥാനത്തെത്തിയ മലയാളി
= എച്ച്.എസ്. പ്രണോയി.

? ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ റബ്ബർ അണക്കെട്ടായ ഗയാജി അണക്കെട്ട് ഏത് നദിക്ക് കുറുകെയാണ് നിർമിച്ചിരിക്കുന്നത്
= ബിഹാറിലെ ഫാൽഗു നദിക്ക് കുറുകെ.

? ദുബായിൽ നടന്ന ഏഷ്യാകപ്പ് ഫൈനലിൽ ജേതാക്കളായ രാജ്യം
= ശ്രീലങ്ക. ഫൈനലിൽ പാകിസ്താനെയാണ് തോൽപ്പിച്ചത്.

Content Highlights: vijayapadam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..