ജോലി അവസരങ്ങളുമായി പൊതുമേഖലാസ്ഥാപനങ്ങൾ


ഡോ. എസ്. രാജൂകൃഷ്ണൻ

ഗേറ്റ് പരീക്ഷ ഉന്നതപഠനത്തിനുമാത്രമല്ല. ഗേറ്റ് സ്കോറിന്റെ അടിസ്ഥാനത്തിൽ വിവിധ പൊതുമേഖലാസ്ഥാപനങ്ങൾ ജോലിയും നൽകും

‘ഗ്രാജ്വേറ്റ്‌ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിങ്’ (ഗേറ്റ്), സ്കോളർഷിപ്പോടെ ഉന്നതപഠനത്തിന് അവസരമൊരുക്കുന്ന ഒരുപരീക്ഷ എന്നതിലുപരി മുൻനിര പൊതുമേഖലാസ്ഥാപനങ്ങളുടെ റിക്രൂട്ട്മെൻറിനും ബാധകമായ പരീക്ഷയാണ്. 2023-ലെ ഗേറ്റ് സ്കോർ പരിഗണിച്ച് വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്മെൻറ് നടത്തുമെന്ന് ചില പൊതുമേഖലാസ്ഥാപനങ്ങൾ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ സ്ഥാപനങ്ങൾ വരുംദിവസങ്ങളിൽ വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിക്കും.
ഗേറ്റിന് അപേക്ഷിക്കാനുള്ള അവസാനതീയതിയായ സെപ്‌റ്റംബർ 30-നകം ഈ റിക്രൂട്ട്മെൻറുകളിൽ താത്‌പര്യമുള്ളവർക്ക് ഗേറ്റിന് രജിസ്റ്റർചെയ്യാൻ വേണ്ടിയാണ് സ്ഥാപനങ്ങൾ, മുൻകൂട്ടി അറിയിപ്പ് പ്രസിദ്ധപ്പെടുത്തുന്നത്. സ്ഥാപനത്തിലേക്ക് അപേക്ഷിക്കാനുള്ള സൗകര്യം പിന്നീടേ ലഭിക്കൂ. ചിലതിന്, ഗേറ്റ് അഡ്മിറ്റ് കാർഡ് ലഭ്യമാകുന്നതിനനുസരിച്ചും മറ്റുചിലതിന് ഗേറ്റ് ഫലപ്ര
ഖ്യാപനത്തിനുശേഷവുമായിരിക്കും അപേക്ഷിക്കാനുള്ള
സൗകര്യം.
തസ്തികകൾ ഏതൊക്കെ, വിദ്യാഭ്യാസയോഗ്യത, മാർക്ക്/പ്രായ വ്യവസ്ഥകൾ, അഭിമുഖീകരിക്കേണ്ട ഗേറ്റ് പേപ്പർ എന്നിവ ബന്ധപ്പെട്ട അറിയിപ്പിൽ വ്യക്തമാക്കാറുണ്ട്.

ഗേറ്റ്-2023ഒ.എൻ.ജി.സി.
ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡ് (ഒ.എൻ.ജി.സി) എൻജിനിയറിങ്ങ്, ജിയോസയൻസ്‌ മേഖലകളിൽ ക്ലാസ് 1 എക്സിക്യുട്ടീവ് (ഇ 1 ലവൽ): വിവിധ തസ്തികകളിലായി മെക്കാനിക്കൽ, പെട്രോളിയം, അപ്ലൈഡ് പെട്രോളിയം, എൻവയൺമെന്റ്, സിവിൽ, ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്സ്, ടെലികോം, ഇലക്‌ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ, ഇൻസ്ട്രുമെന്റേഷൻ, കെമിക്കൽ, കംപ്യൂട്ടർ, ഇൻഫർമേഷൻ ടെക്നോളജി, ഓട്ടോ, ഇൻഡസ്ട്രിയൽ എൻജിനിയറിങ് ബിരുദം, ജിയോഫിസിക്കൽ ടെക്നോളജി എം.ടെക്., ഫിസിക്സ്, ജിയോളജി, കെമിസ്ട്രി, ജിയോഫിസിക്സ്, മാത്തമാറ്റിക്സ്, പെട്രോളിയം ടെക്നോളജി, പെട്രോളിയം ജിയോസയൻസ്, പെട്രോളിയം ജിയോളജി, കംപ്യൂട്ടർ സയൻസ് എന്നിവയിലെ മാസ്റ്റേഴ്സ്, മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക്: ongcindia.com അപേക്ഷ 2023 ഏപ്രിൽ/മേയ് മാസത്തിലാണ് നൽകേണ്ടത്.

ഗെയ്‌ൽ ഇന്ത്യ ലിമിറ്റഡ്
ഗെയ്‌ൽ ഇന്ത്യ ലിമിറ്റഡ് എക്സിക്യുട്ടീവ് ട്രെയിനി: കെമിക്കൽ, സിവിൽ, ഗെയ്‌ൽ ടെൽ ടി.സി./ടി.എം., ബി.ഐ.എസ്. എന്നിവയിലേക്കാണ് നിയമനം. അപേക്ഷ ഫെബ്രുവരി 14-നും മാർച്ച് 15-നും ഇടയ്ക്ക് നൽകാം. വിവരങ്ങൾക്ക്: www.gailonline.com (കരിയേഴ്സ് ലിങ്ക് > അപ്ലൈയിങ് ടു ഗെയിൽ).

സി.ആർ.ഐ.എസ്.
സെൻറർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (സി.ആർ.ഐ.എസ്.) അസിസ്റ്റൻറ്് സോഫ്റ്റ് വേർ എൻജിനിയർ തസ്തികയിലേക്ക് കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ 2023 ഗേറ്റ് പേപ്പർ യോഗ്യതയുള്ളവരെ നിയമിക്കും. വിശദാംശങ്ങൾ ഗേറ്റ് 2023 ഫലപ്രഖ്യാപനത്തിനുശേഷം www.cris.org.in (കരിയേഴ്സ്) പ്രസിദ്ധപ്പെടുത്തും.

സെൻട്രൽ സിൽക്ക് ബോർഡ്
സയൻറിസ്റ്റ് ബി (പോസ്റ്റ് കൊക്കൂൺ സെക്ടർ) തസ്തികയിലേക്ക് നിയമനം. ടെക്‌സ്റ്റൈൽ ടെക്നോളജി ബി.ഇ./ബി.ടെക്. യോഗ്യതയാണ് വേണ്ടത്.
പ്രാഥമിക അറിയിപ്പ് www.csb.gov.in-ൽ ഉണ്ട്. വിശദമായ വിജ്ഞാപനം പിന്നീട്. ആ സമയത്ത് സെൻട്രൽ സിൽക്ക് ബോർഡിലേക്ക് അപേക്ഷിക്കണം.

എൻ.എൽ.സി. ഇന്ത്യ ലിമിറ്റഡ്
വിവിധ ടെക്‌നിക്കൽ ഡിസിപ്ലിനുകളിൽ ഗ്രാജ്വേറ്റ് എക്സിക്യുട്ടീവ് ട്രെയ്നീസിനെ (എൻജിനിയറിങ് ഗ്രാജ്വേറ്റ്സ്) തിരഞ്ഞെടുക്കും. വിശദമായ വിജ്ഞാപനം 2023-ൽ പ്രസിദ്ധപ്പെടുത്തും. വിവരങ്ങൾക്ക്: www.nlcindia.in

പവർസിസ്റ്റം ഓപ്പറേഷൻ കോർപ്പറേഷൻ ലിമിറ്റഡ്
എക്സിക്യുട്ടീവ് ട്രെയിനി-ഇ.ടി. (ഇലക്‌ട്രിക്കൽ), ഇ.ടി. (കംപ്യൂട്ടർ സയൻസ്): ഗ്രൂപ്പ് ഡിസ്കഷൻ, അഭിമുഖം എന്നിവയുണ്ടാകും. വിവരങ്ങൾക്ക്: posoco.in (കരിയേഴ്സ് ലിങ്ക്). ഗേറ്റ് സ്കോർ പ്രഖ്യാപിച്ചുകഴിഞ്ഞ് സ്ഥാപനത്തിലേക്ക് അപേക്ഷ നൽകാം.

പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്
ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്സ്, സിവിൽ, കംപ്യൂട്ടർ സയൻസ് വിഷയങ്ങളിൽ എൻജിനിയറിങ് ട്രെയിനി. ഗ്രൂപ്പ് ഡിസ്കഷൻ, അഭിമുഖം എന്നിവ തിരഞ്ഞെടുപ്പിന്റെ ഭാഗമായുണ്ടാകും. അപേക്ഷ 2023 ജനുവരി 16മുതൽ ഫെബ്രുവരി 18വരെ നൽകാം. വിവരങ്ങൾക്ക്: www.powergrid.in (കരിയേഴ്സ് ലിങ്ക്).

Content Highlights: vijayapadam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..