കറന്റ് അഫയേഴ്സ്


രാജ്യത്തെ ഏറ്റവും മികച്ച മൃഗശാലയായി
തിരഞ്ഞെടുക്കപ്പെട്ടത് ഏത്?
= പശ്ചിമബംഗാളിലെ ഡാർജിലിങ് പത്മജ നായിഡു ഹിമാലയൻ സുവോളജിക്കൽ പാർക്ക്. 150 മൃഗശാലകളുടെ പട്ടികയിൽ 83 ശതമാനം മാർക്കുമായാണ് ഈ നേട്ടം. വംശനാശഭീഷണി നേരിടുന്ന ചെമ്പൻപാണ്ട, ഹിമപ്പുലി, ഹിമാലയൻ കറുത്തകരടി, ഹിമാലയൻ താർ, ഗോറൽ എന്നിവ ഇവിടത്തെ പ്രധാന ആകർഷണങ്ങളാണ്.
ഏത് രാജ്യത്തുനിന്നാണ് ഇന്ത്യയിലേക്കു ചീറ്റപ്പുലികളെ എത്തിച്ചത്?
= നമീബിയ. 16 മണിക്കൂർവരെ തുടർച്ചയായി പറക്കാനാകുന്ന ബോയിങ് 747-400 ജംബോ വിമാനത്തിലാണ് എട്ട് ചീറ്റകളെ ഇന്ത്യയിലെത്തിച്ചത്. ഇവയെ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലാണ് തുറന്നുവിട്ടത്.
ഫിഫ അണ്ടർ 17 വനിതാലോകകപ്പിന് ആതിഥ്യംവഹിക്കുന്ന രാജ്യം?
= ഇന്ത്യ. 2022 ഒക്ടോബർ 11-30 തീയതികളിലാണ് ഫിഫ അണ്ടർ 17 വനിതാലോകകപ്പ് നടക്കുക.
ഈയിടെ ടെന്നീസിൽനിന്ന് വിരമിച്ച റോജർ ഫെഡറർ ഏത് രാജ്യത്തിനായാണ് കളിച്ചിരുന്നത്?
= സ്വിറ്റ്‌സർലൻഡ്. 24 വർഷത്തെ കരിയറിൽ 20 ഗ്രാൻഡ്സ്ലാം കിരീടങ്ങളാണ് ഫെഡറർ നേടിയത്.
2023-ലെ ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ സമ്മേളനത്തിന്
ആതിഥ്യംവഹിക്കുന്ന രാജ്യം?
= ഇന്ത്യ. 2022-ലെ സമ്മേളനത്തിന് ആതിഥ്യംവഹിച്ചത് ഉസ്ബെക്കിസ്താനാണ്.
കേന്ദ്രസർക്കാർ പുറത്തിറക്കിയ 2022-ലെ അവശ്യ മരുന്നുകളുടെ പട്ടികയിൽ എത്രമരുന്നുകളാണ് ഉൾപ്പെട്ടത്?
= 384.
സൗരയൂഥത്തിലെ ശനി (Saturn) യ്ക്ക് ചുറ്റും 84 ഗ്രഹങ്ങളുണ്ടായിരുന്നതായും അതിലൊന്ന് പൊട്ടിത്തെറിച്ചാണ് ശനിയുടെ വലയവും ഒപ്പം ചെരിവുമുണ്ടായതെന്നും അമേരിക്കയിലെ മാസച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (എം. ഐ.ടി.) ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. ഇങ്ങനെ പൊട്ടിത്തറിച്ച ഗ്രഹത്തിന്റെ പേരെന്താണ്?
= ക്രൈസാലിയോ.
ഫോബ്‌സിന്റെ ആഗോള ശതകോടീശ്വരപ്പട്ടികയിൽ ആദ്യമായി രണ്ടാംസ്ഥാനത്തെത്തിയ ഇന്ത്യക്കാരൻ?
= ഗൗതം അദാനി. ഫോബ്‌സിന്റെ ‘റിയൽ ടൈം ബില്യണയർ’ പട്ടികയിൽ ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണിന്റെ ഉടമ ജെഫ് ബിസോസിനെയും ആഡംബര ഫാഷൻബ്രാൻഡായ എൽ.വി.എം.എച്ചിന്റെ സഹസ്ഥാപകൻ ബെർണാഡ് അർനോയെയും മറികടന്നാണ് അദാനി ഈ നേട്ടം സ്വന്തമാക്കിയത്.

Content Highlights: vijayapadam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..