ഭാരത് ഹെവി ഇലക്‌ട്രിക്കൽസിൽ എൻജിനിയർ/എക്സിക്യുട്ടീവ് ട്രെയിനി


ഭാരത് ഹെവി ഇലക്‌ട്രിക്കൽസിൽ (ഭെൽ) എൻജിനിയർ ട്രെയിനിയുടെയും എക്സിക്യുട്ടീവ് ട്രെയിനിയുടെയും ഒഴിവുകളിലേക്ക് അപേക്ഷിക്കാം. വിവിധ വിഭാഗങ്ങളിലായി 150 ഒഴിവുണ്ട്. ഒരുവർഷമാണ് പരിശീലനകാലാവധി. ഇക്കാലത്ത് പ്രതിമാസം 50,000 രൂപ സ്റ്റൈപ്പെൻഡ് ലഭിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ 60,000-1,80,000 രൂപ സ്കെയിലിൽ നിയമിക്കും.
യോഗ്യത
എൻജിനിയറിങ് ട്രെയിനികൾക്ക് (സിവിൽ, മെക്കാനിക്കൽ, ഐ.ടി., ഇലക്‌ട്രിക്കൽ, കെമിക്കൽ വിഷയങ്ങൾ) ബന്ധപ്പെട്ട മേഖലയിൽ ഫുൾടൈം എൻജിനിയറിങ്/ടെക്നോളജി ബിരുദം. അല്ലെങ്കിൽ അഞ്ചുവർഷത്തെ ഇന്റഗ്രേറ്റഡ് മാസ്റ്റർബിരുദം. അല്ലെങ്കിൽ ഡ്യുവൽ ഡിഗ്രി പ്രോഗ്രാമാണ് യോഗ്യത. ഫിനാൻസ് വിഭാഗത്തിലെ എക്സിക്യുട്ടീവ് ട്രെയിനിക്ക് ബിരുദവും ചാർട്ടേഡ്/ കോസ്റ്റ്/വർക്സ് അക്കൗണ്ടന്റ്സ് യോഗ്യതയും ഉണ്ടായിരിക്കണം. എച്ച്.ആർ. വിഭാഗത്തിലെ എക്സിക്യുട്ടീവ് ട്രെയിനിക്ക് കുറഞ്ഞത് 60 ശതമാനം മാർക്കോടെയുള്ള ബിരുദവും കുറഞ്ഞത് 55 ശതമാനം മാർക്കോടെയുള്ള പി.ജി. ഡിപ്ലോമ/(ഹ്യൂമൺറിസോഴ്സ്/പേഴ്സണൽ മാനേജ്മെന്റ്/ ഇൻഡസ്ട്രിയൽ റിലേഷൻസ്/സോഷ്യൽവർക്ക്). അല്ലെങ്കിൽ എം.ബി. എ.യും. സോഷ്യൽവർക്ക്/എം.ബി.എ.ക്കാർ അവസാനവർഷത്തിൽ പേഴ്സണൽ മാനേജ്മെന്റ്, ലേബർ വെൽഫെയർ, എച്ച്.ആർ.എം. എന്നിവയിലൊന്ന് സവിശേഷ/ ഐച്ഛികവിഷയമായി പഠിച്ചവരായിരിക്കണം.
അപേക്ഷ: careeres.bhel.in വഴി ഒക്ടോബർ നാലുവരെ നൽകാം.

Content Highlights: vijayapadam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..