മസഗോൺ ഡോക്കിൽ 1041 നോൺ-എക്സിക്യുട്ടീവ്


സ്കിൽഡ്, സെമി-സ്കിൽഡ്, സ്പെഷ്യൽ ഗ്രേഡ് വിഭാഗങ്ങളിലാണ് ഒഴിവുകൾ

മുംബൈയിലെ പൊതുമേഖലാ കപ്പൽനിർമാണശാലയായ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡ് 1041 നോൺ-എക്സിക്യുട്ടീവ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നുവർഷത്തേക്കുള്ള കരാർനിയമനമാണ്. രണ്ടുവർഷംകൂടി നീട്ടിനൽകിയേക്കാം. സ്കിൽഡ്, സെമി-സ്കിൽഡ്, സ്പെഷ്യൽ ഗ്രേഡ് വിഭാഗങ്ങളിലാണ് ഒഴിവുകൾ.
യോഗ്യത
സ്കിൽഡ്-I (ID-V): ബന്ധപ്പെട്ട ട്രേഡിൽ നാഷണൽ അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റ്/ ഡിപ്ലോമ/ ബിരുദവും ഷിപ്പ് ബിൽഡിങ് ഇൻഡസ്ട്രിയിൽ പ്രവൃത്തിപരിചയവും. ഹിന്ദി ട്രാൻസ്‌ലേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ഹിന്ദി ഒരുവിഷയമായി പഠിച്ച ബിരുദാനന്തരബിരുദം വേണം.
സെമി-സ്കിൽഡ്-I (ID-II): മറൈൻ ഇൻസുലേറ്റർ -പത്താംക്ലാസും ഏതെങ്കിലും ട്രേഡിൽ അപ്രന്റിസ് സർട്ടിഫിക്കറ്റും. ഷിപ്പ് ബിൽഡിങ് ഇൻഡസ്ട്രിയിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയം വേണം.
സെയിൽ മേക്കർ -കട്ടിങ് ആൻഡ് ടെയ്‌ലറിങ്/ കട്ടിങ് ആൻഡ് സ്വീയിങ്ങിൽ ഐ.ടി.ഐ. ട്രേഡ്. ഷിപ്പ് ബിൽഡിങ് ഇൻഡസ്ട്രിയിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയം.
യൂട്ടിലിറ്റി ഹാൻഡ് -ഏതെങ്കിലുംട്രേഡിൽ അപ്രന്റിസ് സർട്ടിഫിക്കറ്റും ഷിപ്പ് ബിൽഡിങ് ഇൻഡസ്ട്രിയിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയവും.
സെക്യൂരിറ്റി ശിപായ് -പത്താംക്ലാസ്/ ഇന്ത്യൻ ആർമി ക്ലാസ്-I പരീക്ഷാവിജയവും സായുധസേനയിൽ 15 വർഷത്തെ സേവനവും.
സെമി-സ്കിൽഡ്-III (ID-IVA): ലോഞ്ച് ഡെക്ക് ക്രൂ -പത്താംക്ലാസും ജി.പി. റേറ്റിങ് സർട്ടിഫിക്കറ്റും. ഒരുവർഷത്തെ പ്രവൃത്തിപരിചയം വേണം. അല്ലെങ്കിൽ നോൺ ജി.പി. സർട്ടിഫിക്കറ്റും മൂന്നുവർഷ പ്രവൃത്തിപരിചയവും. നീന്തലറിയണം.
സ്കിൽഡ്-II (ID-VI): എൻജിൻ ഡ്രൈവർ/ സെക്കൻഡ് ക്ലാസ് എൻജിൻ ഡ്രൈവർ- എൻജിൻ ഡ്രൈവർ സെക്കൻഡ് ക്ലാസ് കോമ്പിറ്റൻസി സർട്ടിഫിക്കറ്റും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കിൽ നാവികസേനയിൽ എൻജിനിയറിങ് ബ്രാഞ്ചിൽ 15 വർഷം സേവനമനുഷ്ഠിച്ച വിമുക്തഭടർ.
സ്പെഷ്യൽ ഗ്രേഡ് (ID-VIII): സെക്കൻഡ് ക്ലാസ് മാസ്റ്ററിൽ സർട്ടിഫിക്കറ്റ് ഓഫ് കോമ്പിറ്റൻസിയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും. നീന്തലറിയണം. 15 വർഷ സേവനത്തിനുശേഷം നാവികസേനയിൽനിന്ന് വിരമിച്ച, കോമ്പിറ്റൻസി സർട്ടിഫിക്കറ്റുള്ളവർക്കും അപേക്ഷിക്കാം.
സ്പെഷ്യൽ ഗ്രേഡ് (ID-IX): ലൈസൻസ് ടു ആക്ട് എൻജിനിയറിൽ/ ഫസ്റ്റ് ക്ലാസ് മാസ്റ്ററിൽ സർട്ടിഫിക്കറ്റ് ഓഫ് കോമ്പിറ്റൻസിയും പ്രവൃത്തിപരിചയവും. നീന്തലറിയണം. 15 വർഷ സേവനത്തിനുശേഷം നാവികസേനയിൽനിന്ന് വിരമിച്ച കോമ്പിറ്റൻസി സർട്ടിഫിക്കറ്റുള്ളവർക്കും അപേക്ഷിക്കാം.
തിരഞ്ഞെടുപ്പ്
പരീക്ഷയുടെ സിലബസ് വിജ്ഞാപനത്തിൽ ലഭ്യമാണ്.
അപേക്ഷ: mazagondock.in വഴി നൽകണം. അവസാന തീയതി: സെപ്റ്റംബർ 30.Content Highlights: vijayapadam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..