എൻജിനിയറിങ് ബിരുദധാരികളെ കേന്ദ്രസർക്കാർ വിളിക്കുന്നു


ഒഴിവുകൾ: 327

യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യു.പി.എസ്.സി.), എൻജിനിയറിങ് സർവീസസ് പരീക്ഷ-2023 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കേന്ദ്രസർവീസിലെ വിവിധ എൻജിനിയറിങ് വിഭാഗങ്ങളിലേക്കുള്ള നിയമനത്തിനായാണ് പരീക്ഷ നടത്തുന്നത്.

വിഭാഗങ്ങൾ
സിവിൽ, മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ.
പ്രതീക്ഷിത ഒഴിവുകൾ: 327 (ഇതിൽ 11 ഒഴിവുകൾ ഭിന്നശേഷിക്കാർക്ക് സംവരണംചെയ്തിട്ടുണ്ട്.

യോഗ്യത
എൻജിനിയറിങ് ബിരുദം/തത്തുല്യം. ഇന്ത്യൻ നേവൽ ആർമമെന്റ് സർവീസിലേക്ക് (ഇലക്‌ട്രോണിക്സ് എൻജിനിയറിങ് തസ്തികകൾ) എൻജിനിയറിങ് ബിരുദധാരികളെക്കൂടാതെ വയർലെസ് കമ്യൂണിക്കേഷൻ ഇലക്‌ട്രോണിക്സ്, റേഡിയോഫിസിക്സ്, റേഡിയോ എൻജിനിയറിങ് പ്രത്യേകവിഷയമായി പഠിച്ചുള്ള എം. എസ്‌സി. ബിരുദമുള്ളവർക്കും ഇന്ത്യൻ റേഡിയോ റെഗുലേറ്റർ സർവീസ് ഗ്രൂപ്പ് എ.യിലേക്ക് എൻജിനിയറിങ് ബിരുദധാരികളെക്കൂടാതെ വയർലെസ് കമ്യൂണിക്കേഷൻ ഇലക്‌ട്രോണിക്സ്, റേഡിയോഫിസിക്സ്, റേഡിയോ എൻജിനിയറിങ് ഒരുവിഷയമായി
പഠിച്ചിട്ടുള്ള എം.എസ്‌സി. ബിരുദമുള്ളവർക്കും അല്ലെങ്കിൽ ഫിസിക്സ് ആൻഡ് റേഡിയോ കമ്യൂണിക്കേഷൻ/ഇലക്‌ട്രോണിക്സ്/ ടെലികമ്യൂണിക്കേഷൻ പ്രത്യേകവിഷയമായി പഠിച്ചിട്ടുള്ള സയൻസ് മാസ്റ്റർ ബിരുദമുള്ളവർക്കും അപേക്ഷിക്കാം.

പരീക്ഷ
മൂന്നു ഘട്ടങ്ങളുണ്ടായിരിക്കും. സ്റ്റേജ് I: എൻജിനിയറിങ് സർവീസസ് (പ്രിലിമിനറി)
പരീക്ഷ (ഒബ്ജക്ടീവ് മാതൃകയിൽ).
സ്റ്റേജ് II: എൻജിനീയറിങ് സർവീസസ് (മെയിൻ). സ്റ്റേജ് III: പേഴ്സണാലിറ്റി ടെസ്റ്റ്.
അപേക്ഷ
www.upsconline.nic.in വഴി ഒക്ടോബർ നാലിന് വൈകീട്ട് ആറുവരെ നൽകാം.

Content Highlights: vijayapadam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..