ഇന്ത്യൻ എയർഫോഴ്സിലേക്കുള്ള അഫ്കാറ്റ് (എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റ്) എൻട്രി, എൻ.സി.സി. സ്പെഷ്യൽ എൻട്രി എന്നിവയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 258 ഒഴിവാണുള്ളത്.
വിഭാഗങ്ങൾ
ഫ്ളയിങ്, ടെക്നിക്കൽ, വെപ്പൺ സിസ്റ്റംസ്, അഡ്മിനിസ്ട്രേഷൻ, ലോജിസ്റ്റിക്സ്, അക്കൗണ്ട്സ്, എജുക്കേഷൻ, മെറ്റിയോറോളജി വിഭാഗങ്ങളിലേക്കാണ് അഫ്കാറ്റ് എൻട്രി. ഫ്ളയിങ് വിഭാഗത്തിലാണ് എൻ.സി.സി. സ്പെഷ്യൽ എൻട്രി. വനിതകൾക്കും അപേക്ഷിക്കാം. അപേക്ഷകർ അവിവാഹിതരായിരിക്കണം. ട്രെയിനിങ് കാലത്ത് വിവാഹം കഴിക്കാനുംപാടില്ല.
ഒഴിവുകൾ
ഫ്ളയിങ്: പുരുഷൻ-5, വനിത-5.
ഗ്രൗണ്ട് ഡ്യൂട്ടി ടെക്നിക്കൽ: പുരുഷൻ- (എ.ഇ.എൽ./എ.ഇ.എം.)-117, വനിത-13.
ഗ്രൗണ്ട് ഡ്യൂട്ടി (നോൺ ടെക്നിക്കൽ): വെപ്പൺ സിസ്റ്റംസിലാണ് അവസരം. പുരുഷൻ-103, വനിത-15.
എൻ.സി.സി. സ്പെഷ്യൽ എൻട്രി (ഫ്ളയിങ്): സി.ഡി.എസ്. ഒഴിവുകളിലെ 10 ശതമാനം പെർമനന്റ് കമ്മിഷനും അഫ്കാറ്റിലെ 10 ശതമാനം ഒഴിവുകൾ ഷോർട്ട് സർവീസ് കമ്മിഷനും നീക്കിവെച്ചിട്ടുണ്ട്.
യോഗ്യത
പ്ലസ്ടു/ ബിരുദം/ ബിരുദാനന്തര ബിരുദം/സി.എ./സി.എം.എ./ സി.എസ്./ സി.എഫ്.എ.
പ്രായം: ഫ്ളയിങ് ബ്രാഞ്ചുകളിൽ (അഫ്കാറ്റ്, എൻ.സി.സി. സ്പെഷ്യൽ എൻട്രി) 20-24 വയസ്സ്, ഗ്രൗണ്ട് ഡ്യൂട്ടിയിൽ (ടെക്നിക്കൽ, നോൺടെക്നിക്കൽ) 20-26 വയസ്സ്.
ശമ്പളം: 56,100-1,77,500 രൂപ
പരീക്ഷ
ഫെബ്രുവരി 24, 25, 26 തീയതികളിലായിരിക്കും പരീക്ഷ. രണ്ടുമണിക്കൂറാണ് സമയം. 100 ചോദ്യങ്ങളുണ്ടാവും. ആകെ 300 മാർക്ക്.
ജനറൽ അവേർനെസ്, വെർബൽ എബിലിറ്റി (ഇംഗ്ലീഷ്), ന്യൂമറിക്കൽ എബിലിറ്റി ആൻഡ് റീസണിങ് എന്നിവയും മിലിട്ടറി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എന്നിവയിലാണ് പരീക്ഷ. ഒബ്ജക്ടീവ് മാതൃകയിലുള്ള ഓൺലൈൻ പരീക്ഷയാണ് നടത്തുക. കേരളത്തിൽ കണ്ണൂർ, കൊച്ചി, തിരുവനന്തപുരം, തൃശ്ശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ടാവും.
അപേക്ഷ
ഡിസംബർ ഒന്നുമുതൽ careerairforce.nic.in, afcat.cdac.in വഴി അപേക്ഷിക്കാം. അവസാനത്തീയതി: ഡിസംബർ 30.
Content Highlights: vijayapadam


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..