ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ (എ.ഐ.സി.ടി.ഇ.) ചെയർമാനായി നിയമിതനായ വ്യക്തി?
ടി.ജി. സീതാറാം. ഗുവാഹാട്ടി ഐ.ഐ.ടി. ഡയറക്ടറായിരുന്ന ഇദ്ദേഹം അനിൽ സഹസ്രബുദ്ധെ വിരമിച്ച ഒഴിവിലാണ് നിയമിതനായത്.
ഐക്യരാഷ്ട്രസഭയുടെ പരമോന്നത പരിസ്ഥിതി ബഹുമതിയായ ‘ചാമ്പ്യൻസ് ഓഫ് ദ എർത്ത്’ പുരസ്കാരത്തിന് അർഹയായ ഇന്ത്യക്കാരി?
ഡോ. പൂർണിമാദേവി ബർമൻ. ആവാസവ്യവസ്ഥയുടെ ശോഷണത്തെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾക്കാണ് അസം കേന്ദ്രീകരിച്ചുപ്രവർത്തിക്കുന്ന വനശാസ്ത്രജ്ഞയായ പൂർണിമാദേവിക്ക് പുരസ്കാരം ലഭിച്ചത്. കൊറ്റികളിലെ ഏറ്റവും വലിയ ഇനമായ വയൽനായ്ക്കൻ (ഗ്രേറ്റർ അഡ്ജൂടന്റ് സ്റ്റോർക്ക്) വിഭാഗത്തെ വംശനാശത്തിൽനിന്ന് സംരക്ഷിക്കാൻ ‘ഹർഗില ആർമി’ എന്നപേരിൽ സ്ത്രീകളുടെ പരിസ്ഥിതി സംരക്ഷണപ്രസ്ഥാനം ആരംഭിച്ചതും പൂർണിമയാണ്.
മലേഷ്യൻ പ്രധാനമന്ത്രിയായി അധികാരമേറ്റതാര്?
അൻവർ ഇബ്രാഹിം. മുൻഗാമിയായ ഇസ്മായിൽ സാബ്രി യാകൂബിന്റെ യുണൈറ്റഡ് മലായ്സ് നാഷണൽ ഓർഗനൈസേഷന്റെ (യു.എം.എൻ.ഒ.) പിന്തുണയിലാണ് ഇദ്ദേഹം അധികാരത്തിലെത്തിയത്.
കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പ് ജേതാക്കൾ ആരെല്ലാം?
ടി.വി. ഗോപാലകൃഷ്ണൻ, സദനം കൃഷ്ണൻകുട്ടി (മലയാളികൾ), സരോജ വൈദ്യനാഥൻ, ദർശന ഝാവേരി, ഛന്നുലാൽ മിശ്ര, എ.കെ.സി. നടരാജൻ, സ്വപൻ ചൗധരി, മാലിനി രജുർകർ, തീജൻ ഭായി, ഭരത് ഗുപ്ത തുടങ്ങി പത്തുപേരാണ് പുരസ്കാരത്തിന് അർഹരായത്. മൂന്നുലക്ഷം രൂപയും താമ്രപത്രവും അടങ്ങുന്നതാണ് ഫെലോഷിപ്പ്.
നേപ്പാളിലെ പ്രധാനമന്ത്രിപദത്തിൽ ഭരണത്തുടർച്ച ഉറപ്പാക്കിയ നേതാവ്?
ഷേർ ബഹാദുർ ദുബെ. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള നേപ്പാളി കോൺഗ്രസ് പാർട്ടി ഉൾപ്പെട്ട സഖ്യം തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി.
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐ.ഒ.എ.) പ്രസിഡന്റാകുന്ന ആദ്യ വനിത?
പി.ടി. ഉഷ. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഉഷ, ഈ സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..