സെക്യൂരിറ്റി പ്രിന്റിങ് ആൻഡ് മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എസ്.പി.എം.സി.ഐ.എൽ.) കീഴിൽ മഹാരാഷ്ട്രയിലെ നാസിക്കിലുള്ള കറൻസി നോട്ട് പ്രസിൽ ജൂനിയർ ടെക്നീഷ്യന്റെ (പ്രിന്റിങ്) 103 ഒഴിവിലേക്കും സൂപ്പർവൈസറുടെ 22 ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചു. ഐ.ടി.ഐ., ഡിപ്ലോമ, എൻജിനിയറിങ് ബിരുദ യോഗ്യതയുള്ളവർക്കാണ് അവസരം. സൂപ്പർവൈസർ: പ്രിന്റിങ്-10, ഇലക്ട്രിക്കൽ-2, ഇലക്ട്രോണിക്സ്-2, മെക്കാനിക്കൽ-2, എയർ കണ്ടീഷനിങ്-1, എൻവയോൺമെന്റ്-1, ഐ.ടി.-4 എന്നിങ്ങനെയാണ് ഒഴിവുകൾ. ശമ്പളം-27,600-95,910 രൂപ. യോഗ്യത-ഫസ്റ്റ് ക്ലാസോടെ ബന്ധപ്പെട്ട വിഷയത്തിൽ നേടിയ ഡിപ്ലോമ (ബി.ഇ./ബി.ടെക്/ ബി.എസ്. എൻജിനിയറിങ് യോഗ്യതയുള്ളവരെയും പരിഗണിക്കും). പ്രായം 18-30 വയസ്സ്. ജൂനിയർ ടെക്നീഷ്യൻ (പ്രിന്റിങ്): ഒഴിവ്-103. ശമ്പളം-18,780-67,390 രൂപ. യോഗ്യത- എൻ.സി.വി.ടി/ എസ്.സി.വി.ടി. അംഗീകാരമുള്ള ഫുൾടൈം ഐ.ടി.ഐ. സർട്ടിഫിക്കറ്റ് -പ്രിന്റിങ് (ലിത്തോ ഓഫ്സെറ്റ് മെഷീൻ മൈൻഡർ/ ലെറ്റർ പ്രസ് മെഷീൻ മൈൻഡർ/ ഓഫ്സെറ്റ് പ്രിന്റിങ്/ പ്ലേറ്റ് മേക്കിങ്/ ഇലക്ട്രോ പ്ലേറ്റിങ്)/ ഫുൾടൈം ഐ.ടി.ഐ. (പ്ലേറ്റ് മേക്കർ കം-ഇംപോസിറ്റർ/ ഹാൻഡ് കംപോസിങ്). അല്ലെങ്കിൽ ഗവ.അംഗീകൃത സ്ഥാപനങ്ങൾ/ പോളി ടെക്നിക്കുകളിൽനിന്ന് പ്രിന്റിങ് ടെക്നോളജിയിൽ നേടിയ ഫുൾടൈം ഡിപ്ലോമ. പ്രായം 18-25 വയസ്സ്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഓൺലൈൻ പരീക്ഷ ഉണ്ടാവും. വിവരങ്ങൾക്ക്: www.cnpnashik.spmcil.com അവസാന തീയതി: ഡിസംബർ 16.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..