വെസ്റ്റ് സെൻട്രൽ റെയിൽവേയിൽ 2521 അപ്രന്റിസ്


മധ്യപ്രദേശിലെ ജബൽപുർ ആസ്ഥാനമായുള്ള വെസ്റ്റ് സെൻട്രൽ റെയിൽവേ അപ്രന്റിസ് ട്രെയിനികളുടെ 2521 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒഴിവുകൾ
ഇലക്‌ട്രിഷ്യൻ- 458, ഫിറ്റർ- 651, ഡീസൽ മെക്കാനിക്- 24, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്‌ട്രിക്)- 236, മെഷിനിസ്റ്റ്- 42, ടർണർ- 20, വയർമാൻ- 55, മേസൺ (ബിൽഡിങ് & കൺസ്ട്രക്‌ഷൻ)- 120, കാർപെന്റർ- 137, പെയിന്റർ (ജനറൽ)- 124, ഫ്ളോറിസ്റ്റ് & ലാൻഡ്സ്‌കേപ്പിങ്- 10, പമ്പ് ഓപ്പറേറ്റർ കം മെക്കാനിക്- 25, ഹോർട്ടികൾച്ചർ അസിസ്റ്റന്റ്- 10, ഇലക്‌ട്രോണിക് മെക്കാനിക്- 141, ഐ.സി.ടി. സിസ്റ്റം മെയിന്റനൻസ്- 16, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്- 141, സ്റ്റെനോഗ്രാഫർ (ഹിന്ദി)- 37, സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്)- 21, അപ്രന്റിസ് ഫുഡ് പ്രൊഡക്ഷൻ- 9, ഡിജിറ്റൽ ഫോട്ടോഗ്രാഫർ- 1, കംപ്യൂട്ടർ നെറ്റ്വർക്കിങ് ടെക്നിഷ്യൻ- 4, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്- 2, ഹെൽത്ത് സാനിറ്ററി ഇൻസ്പെക്ടർ- 5, ഡെന്റൽ ലാബ് ടെക്നിഷ്യൻ- 4, മെറ്റീരിയൽ ഹാൻഡ്‌ലിങ്­
എക്യൂപ്മെന്റ് മെക്കാനിക് കം ഓപ്പറേറ്റർ- 5, എ.സി. മെക്കാനിക്- 7, ബ്ലാക്‌സ്മിത്ത് (ഫൗൺട്രിമാൻ)- 90, കേബിൾ ജോയന്റർ- 6, ഡ്രോട്ട്സ്മാൻ (സിവിൽ)- 15, ഡ്രോട്ട്സ്മാൻ (മെക്കാനിക്കൽ)- 5, സർവേയർ- 1, പ്ലംബർ- 84, ടെയ്‌ലർ- 5, മെക്കാനിക്- 9, ആർക്കിടെക്ചറൽ അസിസ്റ്റന്റ്- 1.
യോഗ്യത
50 ശതമാനം മാർക്കോടെയുള്ള പത്താംക്ലാസ് വിജയവും ബന്ധപ്പെട്ട ട്രേഡിൽ എൻ.സി.വി.ടി./എസ്.സി.വി.ടി. അംഗീകൃത നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും. പ്രായപരിധി: 2022 നവംബർ 17-ന് 15-നും 24-നും മധ്യേ. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുലഭിക്കും.

തിരഞ്ഞെടുപ്പ്
യോഗ്യതാപരീക്ഷയിൽ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർഥികളെ ഷോർട്‌ലിസ്റ്റ് ചെയ്യുന്നത്. ഇതിൽ ഇടംനേടുന്നവരെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷനുശേഷം വെസ്റ്റ് സെൻട്രൽ റെയിൽവേയുടെ വിവിധ യൂണിറ്റുകളിലും വർക്‌ഷോപ്പുകളിലുമായി നിയമിക്കും.

അപേക്ഷ
iroams.com/RRCJabalpur വഴി അപേക്ഷിക്കാം. സഹായങ്ങൾക്ക്: 08125930726 | rrc.jblpr2022@gmail.com വിശദമായ വിജ്ഞാപനം wcr.indianrailways.gov.in ലെ About Us > Recruitment > Railway Recruitment Cell ൽ ലഭ്യമാണ്. അവസാന തീയതി: ഡിസംബർ 17.

Content Highlights: vijayapadam

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..