കേന്ദ്രീയ വിദ്യാലയങ്ങളിൽ അധ്യാപക, അനധ്യാപക തസ്തികകളിലേക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 13,404 ഒഴിവാണുള്ളത്. രണ്ട് വിജ്ഞാപനങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചത്.
15/2022 എന്ന വിജ്ഞാപനത്തിൽ പ്രൈമറി അധ്യാപകരുടെ ഒഴിവിലേക്കും 16/2022 എന്ന വിജ്ഞാപനത്തിൽ മറ്റ് അധ്യാപക, അനധ്യാപക തസ്തികകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സി.ബി.ടി.) വഴിയാവും തിരഞ്ഞെടുപ്പ്. അധ്യാപകർ
പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ-1409 (ഹിന്ദി-172, ഇംഗ്ലീഷ്-158, ഫിസിക്സ്-135, കെമിസ്ട്രി-167, മാത്സ്-184, ബയോളജി-151, ഹിസ്റ്ററി-63, ജിയോഗ്രഫി-70, ഇക്കണോമിക്സ്-97, കൊമേഴ്സ്-66, കംപ്യൂട്ടർ സയൻസ്-142, ബയോടെക്നോളജി-4), ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ-3176 (ഹിന്ദി-377, ഇംഗ്ലീഷ്-401, സംസ്കൃതം-245, സോഷ്യൽ സ്റ്റഡീസ്-398, മാത്തമാറ്റിക്സ്-426, സയൻസ്-304, ഫിസിക്കൽ ആൻഡ് ഹെൽത്ത് എജ്യുക്കേഷൻ-435, ആർട്ട് എജ്യുക്കേഷൻ-251, വർക്ക് എക്സ്പീരിയൻസ്-339).
പ്രൈമറി ടീച്ചർ-6414, പ്രൈമറി ടീച്ചർ (മ്യൂസിക്)-303, പ്രിൻസിപ്പൽ-239, വൈസ് പ്രിൻസിപ്പൽ-203
മറ്റ് ഒഴിവുകൾ
അസിസ്റ്റന്റ് കമ്മിഷണർ-52, ലൈബ്രേറിയൻ-355, ഫിനാൻസ് ഓഫീസർ-6, അസിസ്റ്റന്റ് എൻജിനിയർ (സിവിൽ)-2, അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ-155, ഹിന്ദി ട്രാൻസ്ലേറ്റർ-11, സീനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്-322, ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്-702, സ്റ്റെനോഗ്രാഫർ ഗ്രേഡ്-II-54.
പ്രൈമറി ടീച്ചർ തസ്തികയിലേക്ക് ബി.എഡുകാർക്ക് അപേക്ഷിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കാമെങ്കിലും സുപ്രീംകോടതിയുടെ ഇക്കാര്യത്തിലുള്ള തീർപ്പിന് വിധേയമായിട്ടായിരിക്കും ഇവരെ നിയമനത്തിനുള്ള പാനലിൽ ഉൾപ്പെടുത്തുക.
വിവരങ്ങൾക്ക്: www.kvsangathan.nic.in
അവസാനതീയതി: ഡിസംബർ 26.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..