യൂണിവേഴ്സിറ്റി അസിസ്റ്റന്റ്: പി.എസ്.സി. വിളിക്കുന്നു30 തസ്തികകളിലേക്ക്
വിജ്ഞാപനം
:യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്, കംപ്യൂട്ടർ അസിസ്റ്റന്റ്, ലൈബ്രേറിയൻ തുടങ്ങി 30 തസ്തികകളിൽ കേരള പി.എസ്.സി. വിജ്ഞാപനം. 2023 ജനുവരി നാലുവരെ www.keralapsc.gov.in അപേക്ഷിക്കാം. ഒഴിവുള്ള തസ്തികകളുടെ വിവരങ്ങൾ ചുവടെ.
ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം)
സ്റ്റേറ്റ് ന്യൂട്രീഷ്യൻ ഓഫീസർ, മെഡിക്കൽ ഓഫീസർ, ലക്ചറർ ഇൻ കൊമേഴ്സ്, സർവകലാശാല അസിസ്റ്റന്റ്, ഇൻസ്പെക്ടർ ഓഫ് ലീഗൽ മെട്രോളജി, ലൈബ്രേറിയൻ ഗ്രേഡ് IV, കോപ്പി ഹോൾഡർ, കൂലി വർക്കർ, അസിസ്റ്റന്റ് എൻജിനിയർ, കംപ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II, ജൂനിയർ പ്രോജക്ട് അസിസ്റ്റന്റ്, ജൂനിയർ പ്രോജക്ട് അസിസ്റ്റന്റ് (തസ്തികമാറ്റം മുഖേന).
ജനറൽ റിക്രൂട്ട്മെന്റ് (ജില്ലാതലം)
ഹൈസ്കൂൾ ടീച്ചർ (ഗണിതശാസ്ത്രം) മലയാളം മാധ്യമം (തസ്തികമാറ്റം മുഖേന), യു.പി. സ്കൂൾ ടീച്ചർ (മലയാളം മാധ്യമം) (തസ്തികമാറ്റം മുഖേന).
സ്പെഷ്യൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം)
അസിസ്റ്റന്റ് പ്രൊഫസർ അനാട്ടമി (സ്പെഷ്യൽ റിക്രൂട്ട്മെന്റ്-പട്ടികവർഗം മാത്രം), അസിസ്റ്റന്റ് പ്രൊഫസർ വിവിധ വിഷയങ്ങളിൽ (സ്പെഷ്യൽ റിക്രൂട്ട്മെന്റ്-പട്ടികവർഗംമാത്രം), എക്സ്‌കവേഷൻ അസിസ്റ്റന്റ് (സ്പെഷ്യൽ റിക്രൂട്ട്‌മെന്റ്- പട്ടികജാതി/പട്ടികവർഗം), നോൺ വൊക്കേഷണൽ ടീച്ചർ ബയോളജി (സീനിയർ) (സ്പെഷ്യൽ റിക്രൂട്ട്മെന്റ്-പട്ടികജാതി/പട്ടികവർഗം & പട്ടികവർഗം മാത്രം), നോൺ വൊക്കേഷണൽ ടീച്ചർ കെമിസ്ട്രി (സീനിയർ) സ്പെഷ്യൽ റിക്രൂട്ട്മെന്റ് -പട്ടികജാതി/പട്ടികവർഗം, ജൂനിയർ ഇൻസ്ട്രക്ടർ മെക്കാനിക്കൽ അഗ്രിക്കൾച്ചറൽ മെഷിനറി (സ്പെഷ്യൽ റിക്രൂട്ട്‌മെന്റ്-പട്ടികവർഗംമാത്രം), ജൂനിയർ ഇൻസ്ട്രക്ടർ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ (സ്പെഷ്യൽ റിക്രൂട്ട്‌മെന്റ്- പട്ടികജാതി/ പട്ടികവർഗം), ടെക്നിക്കൽ അസിസ്റ്റന്റ് (സ്പെഷ്യൽ റിക്രൂട്ട്മെന്റ്-പട്ടികജാതി/പട്ടികവർഗം).
എൻ.സി.എ. വിജ്ഞാപനം (സംസ്ഥാനതലം)
സോയിൽ സർവേ ഓഫീസർ/റിസർച്ച് അസിസ്റ്റന്റ്/കാർട്ടോഗ്രാഫർ/ടെക്നിക്കൽ അസിസ്റ്റന്റ്, മണ്ണ് പര്യവേക്ഷണ-മണ്ണ് സംരക്ഷണ വകുപ്പ്- എസ്.സി.സി.സി.-1, ബ്ലഡ് ബാങ്ക് ടെക്നിഷ്യൻ ഗ്രേഡ്-2, മെഡിക്കൽ വിദ്യാഭ്യാസം- എൽ.സി./എ. ഐ.-1, ബോട്ട് സ്രാങ്ക്, കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡ്- ഈഴവ/തിയ്യ/ ബില്ലവ-1.

Content Highlights: vijayapadam

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..