കറന്റ് അഫയേഴ്സ്


2022 നവംബർ - ഡിസംബറിൽ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങളേവ?
ഹിമാചൽ പ്രദേശ്, ഗുജറാത്ത്. ഡിസംബർ എട്ടിനാണ് ഫലപ്രഖ്യാപനം.

പുരുഷ ലോകകപ്പ് ഫുട്‌ബോളിലെ ആദ്യ വനിതാ റഫറിയായതാര്?
സ്റ്റെഫാനി ഫ്രാപ്പാർട്ട്. ജർമനി-കോസ്റ്റാറിക്ക മത്സരത്തിലാണ് ഫ്രാൻസുകാരിയായ സ്റ്റെഫാനി റഫറിയായത്.

ലോകത്തിലെ ഏറ്റവും നീളമുള്ളതെന്ന് കരുതപ്പെടുന്ന ജീവിയെ കണ്ടെത്തിയതെവിടെ?
ഓസ്‌ട്രേലിയയിൽ. പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ കടലിനടിയിൽ 600 മീറ്റർ താഴെ പാറയിടുക്കിലാണ് ഈ ജീവിയെ കണ്ടെത്തിയത്. സൈഫൊണോഫോർ എന്ന കടൽജീവി വിഭാഗത്തിൽപ്പെടുന്ന ഇവയ്ക്ക് ഏകദേശം 45 മീറ്റർ നീളമാണുള്ളത്.

‘പരിസ്ഥിതി ഓസ്കർ’ എന്നറിയപ്പെടുന്ന ‘എർത്ത് ഷോട്ട്’ പുരസ്കാരം കരസ്ഥമാക്കിയ ഇന്ത്യൻ സ്റ്റാർട്ടപ്പ് കമ്പനി?
ഖെയ്തി. ചെറുകിടകർഷകരുടെ പ്രശ്നങ്ങൾക്ക് സുസ്ഥിര പരിഹാരം ഉറപ്പാക്കുന്ന കമ്പനി പ്രവർത്തിക്കുന്നത് തെലങ്കാന അധിഷ്ഠിതമായാണ്. പത്തുലക്ഷം പൗണ്ട്‌ (ഏകദേശം പത്തുകോടി രൂപ) ആണ് സമ്മാനത്തുക.
ഓക്‌സ്ഫഡ് നിഘണ്ടു 2022-ലെ വാക്കായി തിരഞ്ഞെടുത്തതേത്?
ഗോബ്ലിൻ മോഡ്. ‘സാമൂഹികനിയമങ്ങളും പ്രതീക്ഷകളും അവഗണിച്ച് ഒരുവിധ ഖേദവുമില്ലാതെ അവനവനിൽ അഭിരമിച്ച് അലസമായും അശ്രദ്ധമായും കഴിയുന്ന അല്ലെങ്കിൽ അത്യാർത്തി കാണിക്കുന്ന സ്വഭാവ’മെന്നാണ് ഈ പദത്തിനു നിഘണ്ടുനൽകുന്ന അർഥം.
സർക്കാർ വിരുദ്ധ പൗര പ്രക്ഷോഭത്തെത്തുടർന്ന് മതപോലീസിനെ പിൻവലിച്ച രാജ്യം?
ഇറാൻ. ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് മതപൊലീസ് കസ്റ്റഡിയിലെടുത്ത കുർദ് യുവതി മഹ്‌സ അമിനി (22) സെപ്റ്റംബർ 16-ന് ആശുപത്രിയിൽ മരിച്ചതിനു പിന്നാലെയാണ് ഇറാനിൽ പ്രക്ഷോഭം കത്തിപ്പടർന്നത്.

Content Highlights: vijayapadam

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..