ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ സ്പെഷ്യലിസ്റ്റ് ഓഫീസർമാരുടെ (സ്കെയിൽ II, III) ഒഴിവിലേക്ക് അപേക്ഷിക്കാം. പുണെയിലെ കേന്ദ്ര ഓഫീസിലും മറ്റു ബ്രാഞ്ചുകളിലുമാണ് ഒഴിവ്. 225 ഒഴിവുണ്ട്. ബിരുദവും പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ഐ.ടി. സ്പെഷ്യലിസ്റ്റ് ഉൾപ്പെടെയുള്ള ഒഴിവുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ശമ്പളം: സ്കെയിൽ-III-ൽ 63,840-78,230 രൂപ, സ്കെയിൽ-II-ൽ 48,170-69,810 രൂപ. ആറുമാസത്തെ പ്രൊബേഷനുണ്ടാവും. അവസാന തീയതി: ഫെബ്രുവരി ആറ്. വിവരങ്ങൾക്ക് www.bankofmaharashtra.in
സെൻട്രൽ ബാങ്കിൽ 250 ചീഫ് മാനേജർ/സീനിയർ മാനേജർ
:സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ ചീഫ് മാനേജർ, സീനിയർ മാനേജർ തസ്തികയിലെ 250 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെവിടെയുമാവാം നിയമനം. അവസാന തീയതി: ഫെബ്രുവരി 11. വിവരങ്ങൾക്ക്്: www.centralbankofindia.co.in.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ 42 സ്പെഷ്യലിസ്റ്റ് ഓഫീസർ
:മുംബൈ ആസ്ഥാനമായുള്ള യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ്യലിസ്റ്റ് ഓഫീസർമാരുടെ 42 ഒഴിവിലേക്ക് അപേക്ഷിക്കാം. ഒഴിവുകൾ: ചീഫ് മാനേജർ (ചാർട്ടേഡ് അക്കൗണ്ടന്റ്)-3 (എസ്.ടി.-1, ഒ.ബി.സി.-2), സീനിയർ മാനേജർ (ക്രെഡിറ്റ് ഓഫീസർ)-34 (എസ്.സി.-10, എസ്.ടി.-13, ഒ.ബി.സി.-11), മാനേജർ (ക്രെഡിറ്റ് ഓഫീസർ)-5 (എസ്.ടി.-5). അവസാന തീയതി: ഫെബ്രുവരി 12. വിശദവിവരങ്ങൾക്ക് www.unionbankofindia.co.in
നാഷണൽ ഹൗസിങ് ബാങ്കിൽ 35 മാനേജർ/ഓഫീസർ
: ന്യൂഡൽഹി ആസ്ഥാനമായ നാഷണൽ ഹൗസിങ് ബാങ്കിൽ മാനേജീരിയൽ തസ്തികകളിലേക്ക് അപേക്ഷിക്കാം. 35 ഒഴിവുണ്ട്. 32 ഒഴിവിൽ സ്ഥിരനിയമനവും മൂന്ന് ഒഴിവിൽ കരാർ നിയമനവുമാണ്. പ്രവൃത്തിപരിചയമുള്ളവർക്കാണ് അവസരം. അവസാന തീയതി: ഫെബ്രുവരി ആറ്. വിവരങ്ങൾക്ക് www.nhb.org.in
എസ്.ബി.ഐ.: 19 സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ
: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ്യലിസ്റ്റ് കേഡർ തസ്തികകളിൽ 19 ഒഴിവുണ്ട്. മുംബൈയിലായിരിക്കും നിയമനം. രണ്ട് വിജ്ഞാപനങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
വിവരങ്ങൾക്ക് www.sbi.co.in അവസാന തീയതി: ഫെബ്രുവരി ഒമ്പത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..