:ഇന്ത്യൻ കോസ്റ്റ്ഗാർഡിൽ നാവിക് തസ്തികയിലെ 255 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറൽ ഡ്യൂട്ടി, ഡൊമസ്റ്റിക് ബ്രാഞ്ച് വിഭാഗങ്ങളിലാണ് അവസരം. പുരുഷന്മാർക്ക് അപേക്ഷിക്കാം.
ഒഴിവുകൾ
നാവിക് (ജനറൽ ഡ്യൂട്ടി)-225 (ജനറൽ-88, ഇ.ഡബ്ല്യു.എസ്.-22, ഒ.ബി.സി.-61, എസ്.ടി.-22, എസ്.സി.-32), നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്-30, ജനറൽ-12, ഇ.ഡബ്ല്യു.എസ്.-2, ഒ.ബി.സി.-10, എസ്.ടി.-2, എസ്.സി.-4).
യോഗ്യത
ജനറൽ ഡ്യൂട്ടി വിഭാഗത്തിലേക്ക് മാത്സും ഫിസിക്സും ഉൾപ്പെട്ട പ്ലസ്ടു വിജയിച്ചിരിക്കണം. ഡൊമസ്റ്റിക് ബ്രാഞ്ച് വിഭാഗത്തിലേക്ക് പത്താംക്ലാസ് വിജയമാണ് യോഗ്യത. പ്രായം: 18-22. 2001 സെപ്റ്റംബർ ഒന്നിനും 2005 ഓഗസ്റ്റ് 31-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ). ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. (നോൺ-ക്രീമി) വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും. ശമ്പളം 21,700 രൂപയും ഡി.എ.യും.
തിരഞ്ഞെടുപ്പ്
ഒന്നാംഘട്ടത്തിൽ എഴുത്തുപരീക്ഷയാണ്. വിജ്ഞാപനത്തിൽ നിർദേശിച്ചിരിക്കുന്ന രേഖകളുമായാണ് പരീക്ഷാകേന്ദ്രത്തിലെത്തേണ്ടത്. പത്താംക്ലാസ് സിലബസിൽനിന്ന് 60 മാർക്കിന്റെയും പന്ത്രണ്ടാംക്ലാസ് സിലബസിൽനിന്ന് (മാത്സ്, ഫിസിക്സ്) 50 മാർക്കിന്റെയും ചോദ്യങ്ങളാണുണ്ടാവുക. ഒബ്ജക്ടീവ് മാതൃകയിലായിരിക്കും ചോദ്യങ്ങൾ.
രണ്ടാംഘട്ടത്തിൽ ഫിസിക്കൽ ഫിറ്റ്നെസ് ടെസ്റ്റുണ്ടാവും. ഏഴ് മിനിറ്റിൽ 1.6 കി.മീ. ഓട്ടം, 20 സ്‌ക്വാട് അപ്സ്, 10 പുഷ് അപ്സ് എന്നിവയാണ് ഫിസിക്കൽ ഫിറ്റ്നെസ് ടെസ്റ്റിലുള്ളത്. ഒരാൾക്ക് ഒരു തസ്തികയിലേക്കേ അപേക്ഷിക്കാനാകൂ.
വിവരങ്ങൾക്ക്: www.joinindiancoastguard.gov.in
അവസാന തീയതി: ഫെബ്രുവരി 16.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..