കറന്റ് അഫയേഴ്സ്


കേരള അത്‌ലറ്റിക്സ് അസോസിയേഷൻ സംഘടിപ്പിച്ച സംസ്ഥാന പ്രഥമ കിഡ്‌സ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് വേദിയായ നഗരം
കോലഞ്ചേരി (എറണാകുളം). മീറ്റിൽ പാലക്കാട് 204 പോയന്റോടെ ജേതാക്കളായി. 197 പോയന്റ് നേടിയ മലപ്പുറമാണ് രണ്ടാമത്. കണ്ണൂരാണ് (173) മൂന്നാംസ്ഥാനത്ത്.
2023-ലെ പദ്മവിഭൂഷൺ ജേതാക്കൾ
ഉത്തർപ്രദേശ് മുൻമുഖ്യമന്ത്രി മുലായംസിങ് യാദവ്, കർണാടക മുൻമുഖ്യമന്ത്രി എസ്.എം. കൃഷ്ണ, തബലമാന്ത്രികൻ സാക്കിർ ഹുസൈൻ, ഒ.ആർ.എസിന്റെ പ്രയോക്താവ് ദിലീപ് മഹലനോബിസ്, പ്രമുഖ വാസ്തുശില്പി ബാലകൃഷ്ണ ദോഷി, ശാസ്ത്രജ്ഞൻ ശ്രീനിവാസ് വരദൻ.
74-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ ഇന്ത്യയുടെ മുഖ്യാതിഥിയായെത്തിയത് ഏത് രാജ്യത്തിന്റെ ഭരണാധികാരിയാണ്
ഈജിപ്ത് പ്രസിഡന്റ് അബ്ദേൽ ഫത്താ അൽ സിസി. ആദ്യമായാണ് ഈജിപ്തിലെ ഒരു നേതാവ് ഇന്ത്യയിൽ അതിഥിയായി എത്തുന്നത്.
ശ്രീ സ്വാതിതിരുനാൾ സംഗീതവേദിയുടെ സംഗീതപുരസ്കാരത്തിന് അർഹനായ ഗായകൻ
പി. ജയചന്ദ്രൻ. ഒരുലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2022-ലെ ബാലസാഹിത്യപുരസ്കാരം നേടിയ കവിത
മനോജ് മണിയൂർ എഴുതിയ ചിമ്മിനിവെട്ടം.
ന്യൂസീലൻഡിന്റെ 41-ാം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതാര്
ക്രിസ് ഹിപ്കിൻസ്. അപ്രതീക്ഷിതമായി സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി ജസിൻഡ ആർഡേണിന്റെ പിൻഗാമിയായാണ് മുൻ വിദ്യാഭ്യാസമന്ത്രിയായ ഹിപ്കിൻസിന്റെ സ്ഥാനാരോഹണം.
ഇസ്‌ലാംഭീതി തടയാനും രാജ്യത്തെ മുസ്‌ലിം ജനതയെ സംരക്ഷിക്കാൻ പദ്ധതി ആസൂത്രണംചെയ്യാനുമായി ഈയിടെ ഉപദേശകയെ നിയമിച്ച രാജ്യം
കാനഡ. സാമൂഹികപ്രവർത്തകയും മാധ്യമപ്രവർത്തകയുമായ അമീറ എൽഘവാബിയാണ് ഉപദേശകയായി പ്രവർത്തിക്കുക.
ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീട ജേതാവ്
ആര്യാന സബലേങ്ക. ഫൈനലിൽ കസാഖ്‌സ്താന്റെ വിംബിൾഡൺ ചാമ്പ്യൻ എലെന റിബാക്കിനയെയാണ് ബെലാറസുകാരിയായ സബലേങ്ക തോൽപ്പിച്ചത്. പുരുഷ സിംഗിൾസ് ഫെനലിൽ സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ തോൽപ്പിച്ച് സെർബിയയുടെ നൊവാക് ജോക്കോവിച്ച് വിജയിയായി.
പ്രഥമ അണ്ടർ-19 വനിതാ ലോകകപ്പ് ക്രിക്കറ്റ് ജേതാക്കളായ രാജ്യം
ഇന്ത്യ. ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ചു. ഷെഫാലി വർമയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ.

Content Highlights: vijayapadam

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..