മേടം
അശ്വതി, ഭരണി, കാർത്തികയുടെ ആദ്യത്തെ 15 നാഴിക
ഭാഗ്യപരീക്ഷണ ങ്ങൾ ഒന്നും ഇപ്പോ ൾ വേണ്ട. നിലവിലുള്ള പദ്ധതികളിൽ ഗുണമുണ്ടാകും. സർക്കാർ ആനുകൂല്യം ലഭിക്കും.
ശുഭദിനം-30
എടവം
കാർത്തികയുടെ ഒടുവിലത്തെ 45 നാഴിക, രോഹിണി, മകീര്യം ആദ്യപകുതി
കാലം മിക്കവാറും അനുകൂലമാണ്. എന്നാലും അപകടസാഹചര്യങ്ങളെ നല്ലപോലെ കരുതണം. പ്രത്യേകിച്ച് പതനസാഹചര്യങ്ങളെ.
ഗുണദിനം-30
മിഥുനം
മകീര്യത്തിന്റെ ഒടുവിലത്തെ പകുതി, തിരുവാതിര, പുണർതത്തിന്റെ ആദ്യത്തെ 45 നാഴിക
ധനലാഭം ഉണ്ടാകും. എന്നാലും പാഴ്‌ച്ചെലവുകളെ നിയന്ത്രിക്കണം. കർമാഭിവൃദ്ധി ഭവിക്കും.
അനുകൂലദിനം-1
കർക്കടകം
പുണർതത്തിന്റെ ഒടുവിലത്തെ 15 നാഴിക, പൂയ്യം, ആയില്യം
കർമാഭിവൃദ്ധി ഉണ്ടായിത്തീരും. സാഹിത്യരംഗത്ത് മികവോടെ ഭവിക്കും. വിദ്യാരംഗത്തും ഗുണസാധ്യത കാണുന്നു.
ഉത്‌കൃഷ്ടദിനം-1
ചിങ്ങം
മകം, പൂരം, ഉത്രത്തിന്റെ ആദ്യത്തെ 15 നാഴിക
ഉദ്യമങ്ങളിൽ വിജയസാധ്യത കാണുന്നു. എന്നാലും, ചില വിപരീതാവസ്ഥകളെ കരുതേണ്ടതുണ്ട്. യാത്രാസന്ദർഭങ്ങളിലും ശ്രദ്ധവേണം.
സുദിനം-30
കന്നി
ഉത്രത്തിന്റെ ഒടുവിലത്തെ 45 നാഴിക. അത്തം ചിത്രയുടെ പകുതി
ബുദ്ധികൗശലങ്ങൾ ഫലിച്ചുവരും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധവേണം. ബന്ധുക്കളുടെ സഹകരണം ഗുണകരമാകും.
സദ്ദിനം-30
തുലാം
ചിത്രയുടെ ഒടുവിലത്തെ പകുതി, ചോതി, വിശാഖത്തിന്റെ ആദ്യത്തെ 45 നാഴിക
അനുകൂലകാലമല്ല. ഈശ്വരപ്രാർഥനയും ശ്രദ്ധയും മാത്രമേ പരിഹാരമുള്ളൂ. ദോഷസാഹചര്യങ്ങളെ കരുതി ഒഴിവാക്കുക.
മഹിതദിനം-1
വൃശ്ചികം
വിശാഖത്തിന്റെ ഒടുവിലത്തെ 15 നാഴിക, അനിഴം, തൃക്കേട്ട
കുടുംബത്തിൽ അസ്വാസ്ഥ്യങ്ങളുണ്ടാവാനിടയുണ്ട്. എന്നാലും, ആത്മധൈര്യത്തോടെ വ ർത്തിക്കും. ആരോഗ്യകാര്യത്തിലും ശ്രദ്ധവേണം.
ശ്രേഷ്ഠദിനം-1
ധനു
മൂലം, പൂരാടം, ഉത്രാടത്തിന്റെ ആദ്യത്തെ 15 നാഴിക
മനഃസ്വാസ്ഥ്യം കുറയും. ആരോഗ്യപരമായും ഗുണകാലമല്ല. കുടുംബ വിഷയങ്ങൾ അത്ര അനുകൂലകരമാവില്ല.
നല്ലദിനം-30
മകരം
ഉത്രാടത്തിന്റെ ഒടുവിലത്തെ 45 നാഴിക, തിരുവോണം, അവിട്ടത്തിന്റെ ആദ്യത്തെ പകുതി
യാത്രോദ്യമങ്ങൾ അനുകൂലമാകും. സുഹൃത് സഹായം ഗുണകരമാകും. ആരോഗ്യം തൃപ്തികരമാവില്ല.
മഹിതദിനം-30
കുംഭം
അവിട്ടത്തിന്റെ ഒടുവിലത്തെ പകുതി, ചതയം, പൂരുട്ടാതിയുടെ ആദ്യത്തെ 45 നാഴിക
സാഹിത്യരംഗത്ത് ഗുണസാധ്യത. ഗ്രന്ഥരചനയും പ്രസാധനവും ഗുണകരമാകും. ഈശ്വരാധീനം ഏറെ ഗുണകരമാകും.
സദ്‌ഫലദിനം-1
മീനം
പൂരുട്ടാതിയുടെ ഒടുവിലത്തെ 15 നാഴിക, ഉത്രട്ടാതി, രേവതി
സുഹൃത്തുക്കളുമായി അകൽച്ച ഉണ്ടായേക്കാം. എടുത്തുചാടി ഒന്നും പ്രവർത്തിക്കാതിരിക്കുക. കാര്യങ്ങളെല്ലാം അനുകൂലമായി ഭവിക്കും.
ഗുണഫലദിനം-1
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..