മേടം
അശ്വതി, ഭരണി, കാർത്തികയുടെ ആദ്യത്തെ 15 നാഴിക
കുടുംബത്തിൽ സമാധാനാന്തരീക്ഷം നിലനിൽക്കും. ക്രയവിക്രയങ്ങളിൽ ലാഭമുണ്ടാകും. വിദ്യാർഥികൾ ഉപരിപഠനത്തിനായി ശ്രമിക്കും. വിവാഹാദിമംഗള കർമങ്ങളിൽ പങ്കുകൊള്ളും. പിണക്കത്തിലുള്ളവർ സൗഹൃദത്തിലാകും.
29 നല്ലദിവസം
എടവം
കാർത്തികയുടെ ഒടുവിലത്തെ 45 നാഴിക, രോഹിണി, മകീര്യം ആദ്യപകുതി
സാമ്പത്തികനഷ്ടം വരാതെ ശ്രദ്ധിക്കുക. കടബാധ്യതകൾ കൂടാനിടയുണ്ട്. ജോലിസ്ഥലത്തുനിന്ന് നല്ലതല്ലാത്ത വാർത്തകൾ ശ്രവിക്കാനിടവരും. അപ്രതീക്ഷിതമായി ചെലവുകൾ വന്നുചേരും. മനസ്സമാധാനം കുറയും.
30 അനുകൂല ദിനം
മിഥുനം
മകീര്യത്തിന്റെ ഒടുവിലത്തെ പകുതി, തിരുവാതിര, പുണർതത്തിന്റെ ആദ്യത്തെ 45 നാഴിക
ആത്മീയകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധപതിപ്പിക്കും. ജോലിയിൽ പുരോഗതിയുണ്ടാകും. സഹപ്രവർത്തകരിൽനിന്ന് വേണ്ടത്ര സഹകരണം ഉണ്ടായെന്നുവരില്ല. വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കണം.
1 നല്ലദിവസം
കർക്കടകം
പുണർതത്തിന്റെ ഒടുവിലത്തെ 15 നാഴിക, പൂയ്യം, ആയില്യം
സംഘടനാപ്രവർത്തനവുമായി യാത്രകൾ നടത്തേണ്ടിവരും. വാഹനവുമായി പോകുമ്പോൾ വളരെ ശ്രദ്ധ ആവശ്യമാണ്. ചെയ്യുന്ന ജോലിയിൽ തടസ്സങ്ങൾ വന്നേക്കും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കുക.
31 ഗുണം കുറയും
ചിങ്ങം
മകം, പൂരം, ഉത്രത്തിന്റെ ആദ്യത്തെ 15 നാഴിക
അപ്രതീക്ഷിതമായി ഭാഗ്യങ്ങൾ വന്നുചേരും. സാമ്പത്തികനില മെച്ചപ്പെടും. ജോലിസ്ഥലത്ത് സ്ഥാനമാറ്റങ്ങൾ പ്രതീക്ഷിക്കാം. സന്ധിസംഭാഷണങ്ങളിൽനിന്ന് കഴിയുന്നതും വിട്ടുനിൽക്കുക. ശത്രുശല്യം വീട്ടിൽ അസ്വസ്ഥതയുണ്ടാക്കും.
29 നല്ലദിവസമാണ്
കന്നി
ഉത്രത്തിന്റെ ഒടുവിലത്തെ 45 നാഴിക. അത്തം ചിത്രയുടെ പകുതി
പഴയ വാഹനം മാറ്റിവാങ്ങിയേക്കും. ബന്ധുജനങ്ങളുമായി ഭിന്നത വർധിക്കും. മനസ്സമാധാനം കുറയും. വാടകവീട് മാറി സ്വന്തംവീട്ടിലേക്ക് താമസം മാറ്റിയേക്കും. ജോലിസ്ഥലത്തുള്ളവരുമായി വാക്‌തർക്കങ്ങൾ ഒഴിവാക്കുക.
30 സ്വല്പം മെച്ചം
തുലാം
ചിത്രയുടെ ഒടുവിലത്തെ പകുതി, ചോതി, വിശാഖത്തിന്റെ ആദ്യത്തെ 45 നാഴിക
വീട്ടിൽ ഐശ്വര്യവും സമാധാനവും ഉണ്ടാകും. ചെയ്യുന്ന തൊഴിലുകളിൽ സാമാന്യേന ഗുണം പ്രതീക്ഷിക്കാം. റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആദായമുണ്ടാകുന്നതാണ്. യാത്രകളിൽ വിലപിടിപ്പുള്ള രേഖകൾ നഷ്ടപ്പെടാനിടയുള്ളതുകൊണ്ട് കരുതുക.
30 ശുഭദിനം
വൃശ്ചികം
വിശാഖത്തിന്റെ ഒടുവിലത്തെ 15 നാഴിക, അനിഴം, തൃക്കേട്ട
സുഹൃത്തുക്കളുമായുള്ള ബന്ധം കൂടുതൽ ദൃഢമാകും. തുടർവിദ്യാഭ്യാസത്തിനൊരുങ്ങുന്നവർക്ക് ദൂരദേശത്ത് അഡ്‌മിഷൻ കിട്ടുന്നതാണ്. സാമ്പത്തിക പ്രയാസങ്ങൾ നേരിട്ടേക്കും. അന്യദേശത്തുള്ളവരിൽനിന്ന് സഹായം പ്രതീക്ഷിക്കാം.
1 നല്ല ദിവസം
ധനു
മൂലം, പൂരാടം, ഉത്രാടത്തിന്റെ ആദ്യത്തെ 15 നാഴിക
എല്ലാ കാര്യങ്ങളും ഭംഗിയായി നടക്കുന്ന സമയമാണ്. പുതിയ ബിസിനസുകൾ തുടങ്ങാൻ ഒരുങ്ങും. ആരോഗ്യപരമായി ശ്രദ്ധിക്കുക. വ്യവഹാരങ്ങളിൽ പൂർണവിജയം കൈവരിക്കില്ല. കൃഷിയിൽ നഷ്ടമുണ്ടാകാനിടയുണ്ട്.
3 നല്ല ദിനം
മകരം
ഉത്രാടത്തിന്റെ ഒടുവിലത്തെ 45 നാഴിക, തിരുവോണം, അവിട്ടത്തിന്റെ ആദ്യത്തെ പകുതി
ആധ്യാത്മിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കും. നഷ്ടപ്പെടുമെന്നു കരുതിയ വസ്തുവകകൾ തിരിച്ചുകിട്ടാനിടവരും. ജോലിയിൽ സ്ഥിരതനേടും. അമ്മയ്ക്ക് അസുഖമുണ്ടാവും.
2 കഷ്ടദിനം
കുംഭം
അവിട്ടത്തിന്റെ ഒടുവിലത്തെ പകുതി, ചതയം, പൂരുട്ടാതിയുടെ ആദ്യത്തെ 45 നാഴിക
പുതിയ ജോലിയിൽ പ്രവേശിക്കും. കുടുംബവുമായി വിട്ടുനിൽക്കേണ്ടിവരുന്നതാണ്. മനഃസ്വസ്ഥത കുറയും. സഹപ്രവർത്തകരുമായി സഹകരണമുണ്ടാകുന്നതാണ്. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് അഡ്‌മിഷൻ ശരിപ്പെടും.
30 ശുഭദിനം
മീനം
പൂരുട്ടാതിയുടെ ഒടുവിലത്തെ 15 നാഴിക, ഉത്രട്ടാതി, രേവതി
വ്യവഹാരാദികളിൽ പൂർണവിജയമുണ്ടാകും. കുടുംബ സ്വത്തുക്കൾ വീതംവെച്ചുകിട്ടും. മകന്റെ ജോലികാര്യത്തിനായി യാത്രകൾ വേണ്ടിവരും. പുതിയപദ്ധതികൾ ആസൂത്രണം ചെയ്യും.
3 നല്ലദിവസം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..