ക്രിസ്റ്റി
മാത്യു തോമസും മാളവികാ മോഹനും കേന്ദ്രകഥാപാത്രങ്ങളാകുന്ന സിനിമയാണ് ക്രിസ്റ്റി. നവാഗതനായ ആൽവിൻ ഹെന്റി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമിച്ചിരിക്കുന്നത് നോക്കി മൗണ്ടൻ സിനിമാസിന്റെ ബാനറിൽ സജയ് സെബാസ്റ്റ്യനും കണ്ണൻ സതീശനും ചേർന്നാണ്. ബെന്യാമൻ-ജി.ആർ. ഇന്ദുഗോപൻ എന്നിവരുടേതാണ് തിരക്കഥ. ജോയ് മാത്യു, വിനീത്‌വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, ജയാ എസ്. കുറുപ്പ്, സ്മിനു സിജോ, മഞ്ജു പത്രോസ്, വീണാ നായർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ. സംഗീതം: ഗോവിന്ദ് വസന്ത. ഗാനരചന: അൻവർ അലി, വിനായക് ശശികുമാർ. ഛായാഗ്രഹണം: ആനന്ദ് സി. ചന്ദ്രൻ. എഡിറ്റിങ്ങ്:മനു ആന്റണി വാർത്താപ്രചാരണം: വാഴൂർ ജോസ്.
ഇരട്ട
ജോജുജോർജിനെ നായകനാക്കി രോഹിത് എം.ജി. കൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമാണ് ഇരട്ട. അപ്പു പാത്തു പ്രൊഡക്‌ഷൻഹൗസിനും മാർട്ടിൻ പ്രക്കാട്ട് ഫിലിംസിനും ഒപ്പം സിജോ വടക്കനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അഞ്ജലി, ശ്രിന്ദ, ആര്യാസലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിജയ് ആണ് ഇരട്ടയുടെ ഛായാഗ്രഹണം. ജേക്സ് ബിജോയാണ് സംഗീതസംവിധാനം. വാർത്താപ്രചാരണം: പ്രതീഷ് ശേഖർ.
എങ്കിലും ചന്ദ്രികേ
സുരാജ് വെഞ്ഞാറമ്മൂട്, ബേസിൽ ജോസഫ്, സൈജുകുറുപ്പ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് ‘എങ്കിലും ചന്ദ്രികേ.’ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു നിർമിക്കുന്ന ചിത്രം നവാഗതനായ ആദിത്യൻ ചന്ദ്രശേഖരൻ സംവിധാനം ചെയ്യുന്നു. നിരഞ്ജനാ അനൂപും തൻവി റാമുമാണു നായികമാർ. അശ്വിൻ, രാജേഷ് ശർമ, അഭിറാം രാധാകൃഷ്ണൻ എന്നിവർക്കൊപ്പം പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു. ആദിത്യൻ ചന്ദ്രശേഖരനും അർജുൻ നാരായണനും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഇഫ്തി ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം: ജിതിൻ സ്റ്റാൻസിലോസ്, എഡിറ്റിങ്: ലിജോ പോൾ.
അയൽവാശി
സൗബിൻ ഷാഹിർ കേന്ദ്രകഥാപാത്രമായി എത്തുന്ന സിനിമയാണ് ‘അയൽവാശി’. ഇർഷാദ് പെരാരി ആദ്യമായി രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയാണിത്. തല്ലുമാലയുടെ വിജയത്തിനുശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രം നിർമിക്കുന്നത്. മുഹ്സിൻ പെരാരി സഹനിർമാതാവുമാകുന്നു. നിഖിലാ വിമൽ, ലിജോമോൾ, ബിനു പപ്പു, നെസ്ലിൻ, ഗോകുലൻ, കോട്ടയം നസീർ, വിജയരാഘവൻ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. ഛായാഗ്രഹകൻ: സജിത് പുരുഷൻ, സംഗീതം: ജെയ്ക്‌സ് ബിജോയ്. വാർത്താപ്രചാരണം: പാപ്പെറ്റ് മീഡിയ.
രോമാഞ്ചം
ജിതുമാധവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് രോമാഞ്ചം. ജോൺപോൾ ജോർജ് പ്രൊഡക്‌ഷൻസിന്റെയും ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സിന്റെയും ബാനറിൽ ജോൺപോൾ ജോർജും ഗിരീഷ് ഗംഗാധരനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സൗബിൻ ഷാഹിർ, അർജുൻ അശോകൻ, ചെമ്പൻവിനോദ്, സജിൻ ഗോപു, എബിൻ ബിനൊ, ജഗദീഷ്, അനന്തരാമൻ, ജോമോൻ ജോതിർ, അഫ്‌സൽ, സിജുസണ്ണി, അസിംജമാൽ, ശ്രീജിത് നായർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുഷിൻ ശ്യാം സംഗീതവും സനു താഹിർ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. എഡിറ്റർ കിരൺ ദാസ്. വിതരണം: സെൻട്രൽ പിക്ചേഴ്സ് . വാർത്താപ്രചാരണം: മഞ്ജുഗോപിനാഥ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..