Mbifl 23 - ദൃശ്യോത്സവം


ലോകം ഭീതിയുടെ നിഴലിൽക്കഴിഞ്ഞ ഒരു കാലത്തായിരുന്നു അമിതാവ് ഘോഷ് ആ പുസ്തകം രചിച്ചത്. ‘The Nutmeg's curse-parables for a planet in crisis.’ 2020-ൽ കോവിഡിന്റെ നാളുകളിൽ. പതിനേഴാം നൂറ്റാണ്ടിൽ ബാൻഡാ ദ്വീപുകളിലെ ബാൻഡാനീസ് (Bandanes) എന്ന ആദിമ ഗോത്രജനതയെ സ്വന്തം മണ്ണിൽനിന്ന് ഡച്ച് ഈസ്റ്റ് ഇന്ത്യൻ കമ്പനി ഉന്മൂലനം ചെയ്തതിന്റെ പാപപങ്കിലമായ ചരിത്രം... മാതൃഭൂമി പ്രത്യേകം സജ്ജമാക്കിയ ഹാളിൽ പവർ പോയന്റ് വഴി ചരിത്രരേഖകളും ചിത്രങ്ങളും പ്രദർശിപ്പിച്ചുള്ള ഘോഷിന്റെ ആഖ്യാനത്തിനുമുന്നിൽ സ്തബ്ധരായിപ്പോയി നിറഞ്ഞ സദസ്സ്...
‘ചരിത്രത്തിന്റെ നിഴലിൽ ഭാവിയുടെ വെളിച്ചത്തിൽ’ എന്ന പ്രമേയത്തിലൂന്നി മാതൃഭൂമിയുടെ അക്ഷരോത്സവത്തിന് തുടക്കംകുറിച്ച ദിവസമായിരുന്നു അത്. ചരിത്രത്തിന്റെ ഇരുൾനിലങ്ങൾ ചവിട്ടിക്കടന്ന് വെളിച്ചംതേടിയുള്ള മാനവരാശിയുടെ ആ യാത്ര തുടരുകയാണ്. ആറു വൻകരകളിൽ നിന്നെത്തിയ അഞ്ഞൂറിലേറെ പ്രതിഭകൾ. അവരെ പിന്തുടർന്നെത്തിയ ആയിരങ്ങൾ... കനകക്കുന്ന് സാക്ഷ്യംവഹിച്ച സർഗോത്സവത്തിന്റെ ഉള്ളടക്കം
ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നു. അക്ഷരോത്സവത്തിലെ ആദ്യദിനങ്ങളിലെ സുവർണമുഹൂർത്തങ്ങൾ...

Content Highlights: weekend

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..