നായികമാരുടെ കാലം


2 min read
Read later
Print
Share

നായികമാരുടെ സിനിമാക്കാലമാണിത്.നായികാപ്രാധാന്യമുള്ള ഒരുപാട് സിനിമകൾ തിയേറ്ററിലേക്കെത്തുന്നു...

നായികാപ്രാധാന്യമുള്ള ഒരുകൂട്ടം സിനിമകൾ തിയേറ്ററുകളിലേക്ക്... മലയാളസിനിമയിൽ ഒരിടവേളയ്ക്കുശേഷമാണ് സ്ത്രീകൾ കേന്ദ്രകഥാപാത്രമാകുന്ന സിനിമകൾ ഒന്നിനുപിറകെ ഒന്നായി പ്രദർശനത്തിനെത്തുന്നത്. ഭാവന മുഖ്യവേഷത്തിലെത്തുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്,’ അനിഖ സുരേന്ദ്രന്റെ ഓ മൈ ഡാർലിങ്‌, അനഘ നാരായണന്റെ ഡിയർ വാപ്പി, മാളവിക മോഹൻ കേന്ദ്രകഥാപാത്രമായ ക്രിസ്റ്റി, നിരഞ്ജനയും തൻവി റാമും നായികമാരായെത്തുന്ന എങ്കിലും ചന്ദ്രികേ എന്നിവയാണ് ഈ നിരയിലെ പുതുചിത്രങ്ങൾ.

ഷാൻ തുളസീധരൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് ഡിയർ വാപ്പി. അനഘ നാരായണനുപുറമേ ലാലാണ് മറ്റൊരു പ്രധാനവേഷം കൈകാര്യംചെയ്യുന്നത്. നിരഞ്ജ് മണിയൻപിള്ള രാജുവാണ് നായകൻ. മണിയൻപിള്ള രാജു, ജഗദീഷ്, ശ്രീരേഖ (വെയിൽ ഫെയിം), അനു സിത്താര, നിർമൽ പാലാഴി, സുനിൽ സുഖദ, ശിവജി ഗുരുവായൂർ, രഞ്ജിത് ശേഖർ, അഭിറാം, നീന കുറുപ്പ്, ശശി എരഞ്ഞിക്കൽ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ക്രൗൺ ഫിലിംസിന്റെ ബാനറിൽ ആർ. മുത്തയ്യ മുരളിയാണ് നിർമാണം. എഡിറ്റിങ് ലിജോ പോൾ. ഛായാഗ്രഹണം പാണ്ടികുമാർ. ഓ മൈ ഡാർലിങ്‌ ഫെബ്രുവരി അവസാനം തിയേറ്ററുകളിലെത്തും. ആഷ് ട്രീ വെഞ്ച്വേഴ്സിന്റെ ബാനറിൽ മനോജ് ശ്രീകണ്ഠ നിർമിക്കുന്ന ചിത്രം സംവിധാനംചെയ്തിരിക്കുന്നത് ഫഡ് ഡി സാമുവലാണ്, ജിനീഷ് കെ. ജോയുടേതാണ് തിരക്കഥ. മെൽവിൻ ജി. ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവൻ, ശ്രീകാന്ത് മുരളി, നന്ദു എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം അൻസാർ ഷാ. വിനായക് ശശികുമാറിന്റെ വരികൾക്ക് ഷാൻ റഹ്‌മാൻ സംഗീതം പകരുന്നു.

യുവനിരയിലെ ജനപ്രിയതാരങ്ങളായ മാത്യു തോമസിനെയും മാളവിക മോഹനെയും കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ ആൽവിൻ ഹെന്റി സംവിധാനംചെയ്യുന്ന ക്രിസ്റ്റി തിയേറ്ററുകളിലെത്തി. റോക്കി മൗണ്ടെയിൻ സിനിമാസിന്റെ ബാനറിൽ സജയ് സെബാസ്റ്റ്യൻ, കണ്ണൻ സതീശൻ എന്നിവർ ചേർന്ന് നിർമിച്ച ക്രിസ്റ്റിയുടെ തിരക്കഥ ബെന്യാമിനും ഇന്ദുഗോപനും ചേർന്നാണ് ഒരുക്കിയത്. സംഗീതസംവിധാനം ഗോവിന്ദ് വസന്ത, ക്യാമറ ആനന്ദ് സി. ചന്ദ്രൻ, എഡിറ്റിങ് മനു ആന്റണി. ഭാവനയും ഷറഫുദ്ദീനും നായികാനായകന്മാരാകുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ പ്രദർശനത്തിനൊരുങ്ങി. ബാല്യകാലപ്രണയം, നഷ്ടപ്രണയം എന്നിവ പശ്ചാത്തലമാകുന്ന ചിത്രത്തിന്റെ സംവിധാനം നവാഗതനായ ആദിൽ മൈമൂനത്ത് അഷറഫ്. ലണ്ടൻ ടാക്കീസിന്റെയും ബോൺഹോമി എന്റർടെയ്ൻമെന്റ്സിന്റെയും ബാനററിൽ റെനിഷ് അബ്ദുൾഖാദറും രാജേഷ് കൃഷ്ണയും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.ഒരു വിവാഹത്തിന്റെപേരിൽ ഒരു ഗ്രാമത്തിൽ അരങ്ങേറുന്ന സംഭവപരമ്പരകളുടെ കഥയാണ് ‘എങ്കിലും ചന്ദ്രികേ’ പറയുന്നത്. ആദിത്യൻ ചന്ദ്രശേഖരൻ സംവിധാനംചെയ്യുന്ന ചിത്രത്തിൽ നിരഞ്ജനയ്ക്കും തൻവി റാമിനും പുറമേ സുരാജ് വെഞ്ഞാറമൂട്, ബേസിൽ ജോസഫ്, സൈജുകുറുപ്പ് എന്നിവരും അഭിനയിക്കുന്നു.

ഏകൻ
ലാ ഫ്രെയിംസിന്റെ ബാനറിൽ നെറ്റോ ക്രിസ്റ്റഫർ രചനയും നിർമാണവും സംവിധാനവും നിർവഹിക്കുന്ന ഏകൻ’പ്രദർശനത്തിനൊരുങ്ങി. അഞ്ജലി കൃഷ്ണ, പുനലൂർ തങ്കച്ചൻ, ആൽഡ്രിൻ, മാസ്റ്റർ ആദർശ്, സജി സോപാനം, സനേഷ്, അശോകൻ, സിനി ഗണേഷ്, വിഷ്ണു, പ്രിയ, ദിലീപ്, അഖിലൻ ചക്രവർത്തി എന്നിവർ അഭിനയിക്കുന്നു. സംവിധാനം-നെറ്റോ ക്രിസ്റ്റഫർ, ഛായാഗ്രഹണം-പ്രശാന്ത്, എഡിറ്റിങ്‌-വിപിൻ മണ്ണൂർ, സംഗീതം-റോണി റാഫേൽ, സൗണ്ട് ഡിസൈൻ-എൻ. ഷാബു, സഹസംവിധാനം-ബേബി, സുനിൽകുമാർ, പ്രൊഡക്‌ഷൻ കൺട്രോളർ-വിവിൻ മഹേഷ്, പി.ആർ.ഒ.-അജയ് തുണ്ടത്തിൽ.

Content Highlights: weekend

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..