ഏജന്റ്


2 min read
Read later
Print
Share

മമ്മൂട്ടിയെയും അഖിൽ അക്കിനേനിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി സുരേന്ദർ റെഡ്ഡി സംവിധാനംചെയ്യുന്ന പാൻ ഇന്ത്യ പ്രോജക്ട്‌ ‘ഏജന്റ്’ പ്രദർശനത്തിനൊരുങ്ങുന്നു. സാക്ഷി വൈദ്യയാണ് ചിത്രത്തിൽ നായികാവേഷം അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം റസൂൽ എല്ലൂർ. ഹിപ് ഹോപ് തമിഴ് സംഗീതം ഒരുക്കുന്നു. വക്കന്തം വംശിയുടേതാണ് ചിത്രത്തിന് കഥ. എ.കെ. എന്റർടെയ്‌ൻമെന്റ്സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കര നിർമിച്ച ചിത്രത്തിന്റെ എഡിറ്റിങ്‌ ദേശീയ അവാർഡ് ജേതാവ് നവീൻ നൂലിയും കലാസംവിധാനം അവിനാഷ് കൊല്ലയുമാണ്. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ പാൻ ഇന്ത്യ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ സഹനിർമാതാക്കൾ അജയ് സുങ്കര, പതി ദീപ റെഡ്ഡി എന്നിവരാണ്. പി.ആർ.ഒ.: ശബരി.

വീൽച്ചെയറിൽ ഒരു സംവിധായകൻ
മലയാള സിനിമാ ചരിത്രത്തിൽ വീൽച്ചെയറിലിരുന്നൊരു യുവാവ് സംവിധാനവും ഛായാഗ്രഹണവും നിർവഹിച്ച ചിത്രം പ്രദർശനത്തിനൊരുങ്ങുന്നു. തന്റെ സ്വപ്നങ്ങൾക്ക് വിധി പരിമിതി നിശ്ചയിച്ചിട്ടില്ലെന്ന് തെളിയിച്ച സംവിധായകനാണ് അലൻ വിക്രാന്ത്. ‘ഗ്ലൂറ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഇംഗ്ലീഷ്, മലയാളം, തമിഴ് അടക്കം പന്ത്രണ്ട് ഭാഷകളിലായി പ്രദർശനത്തിനെത്തും. ബാഹുബലി, പഴശ്ശിരാജ അടക്കം ഒട്ടേറെ ഹിറ്റ് സിനിമകൾ ഷൂട്ടുചെയ്ത കണ്ണവം വനത്തിലും വാഗമണിലുമായാണ് ചിത്രീകരണം നടന്നത്.ഹോളിവുഡ് ചിത്രങ്ങളുടെ വി.എഫ്. എക്സ് ഡയറക്ടർ ഫ്രഡിനന്റ് ജോയ് വി.എഫ്.എക്സ്. ഡയറക്ടറായും യന്തിരൻ, 2.0, ഗജനി തുടങ്ങിയ സിനിമകളുടെ എഡിറ്ററായ ആന്റണിയുടെ അസോസിയേറ്റ് ഡാനിയേൽ പകലോമറ്റം എഡിറ്ററായും ഈ ചിത്രത്തിൽ പ്രവർത്തിക്കുന്നു. റൈൻബോ യൂണിവേഴ്സൽ സ്റ്റുഡിയോസിന്റെ ബാനറിൽ ക്ലിന്റ് സെബാസ്റ്റ്യൻ നിർമിക്കുന്ന ഈ ചിത്രത്തിൽ സാൻഡി സീറോ, ആൽബി അഗസ്റ്റി, ജോസു, ശ്രീനാഥ് ടി.കെ., ജോർജ് ടി.വി. എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പി.ആർ.ഒ. എ.എസ്. ദിനേശ്.

കൊറോണ പേപ്പേഴ്സ്
യുവതാരങ്ങളായ ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദർശൻ സംവിധാനംചെയ്യുന്ന പുതിയ ചിത്രമായ ‘കൊറോണ പേപ്പേഴ്സി’ന്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഫോർ ഫ്രെയിംസിന്റെ ബാനറിൽ പ്രിയദർശൻ തന്നെയാണ് ചിത്രം നിർമിക്കുന്നത്. ഫോർ ഫ്രെയിംസിന്റെ ആദ്യ നിർമാണസംരംഭംകൂടിയാണിത്. എൻ.എം. ബാദുഷയാണ് ചിത്രത്തിന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂസർ. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിനുശേഷം ഗായത്രി ശങ്കർ നായികയായി എത്തുന്നു. സിദ്ധിഖ്, സന്ധ്യ ഷെട്ടി, പി.പി. കുഞ്ഞികൃഷ്ണൻ, മണിയൻപിള്ള രാജു, ജീൻ പോൾ ലാൽ, ശ്രീധന്യ, വിജിലേഷ്, മേനകാ സുരേഷ് കുമാർ, ബിജു പപ്പൻ, ശ്രീകാന്ത് മുരളി, ഹന്ന റെജി കോശി, സതി പ്രേംജി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പി.ആർ.ഒ: പി. ശിവപ്രസാദ്, ആതിര ദിൽജിത്ത്.

ഉരു
മാധ്യമപ്രവർത്തകൻ ഇ.എം. അഷ്റഫ് രചനയും സംവിധാനവും നിർവഹിച്ച ഉരു പ്രദർശനത്തിനെത്തി. മാമുക്കോയ, മനോജ് കെ.യു., മഞ്ജു പത്രോസ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന സിനിമ ബേപ്പൂരിലെ ഉരു നിർമാണവുമായി ബന്ധപ്പെട്ട കഥപറയുന്നു. പ്രവാസികളുടെ തിരിച്ചുവരവിലെ യാഥാർഥ്യങ്ങളും പ്രതിപാദിക്കുന്നുണ്ട് ആൽബർട്ട് അലക്സ്, അജയ് കല്ലായ്, രാജേന്ദ്രൻ തായാട്ട്, മൊഹ്‌സിൻ, അനിൽ ബേബി, പ്രിയ എന്നിവർ അഭിനയിക്കുന്നു. പ്രഭാവർമയുടെ വരികൾക്ക്‌ കമൽ പ്രശാന്ത് സംഗീതം നൽകി. ക്യാമറ ശ്രീകുമാർ പെരുമ്പടവം. എഡിറ്റർ: ഹരി ജി. നായർ. പശ്ചാത്തല സംഗീതം: ദീപു കൈതപ്രം.

Content Highlights: weekend

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..