ടൊവിനോ തോമസ് നായകനാകുന്ന ബിഗ് ബജറ്റ് 3 ഡി ചിത്രം എ.ആർ.എം. (അജയന്റെ രണ്ടാം മോഷണം) ചിത്രീകരണം പൂർത്തിയായി. ജിതിൻ ലാൽ ഒരുക്കുന്ന ചിത്രത്തിൽ ടൊവിനോ ആദ്യമായി ട്രിപ്പിൾ റോളിലെത്തുന്നു. മൂന്നുകാലഘട്ടങ്ങളിലായി മുന്നേറുന്ന കഥയിൽ വി.എഫ്.എക്സിനു വളരെയധികം പ്രാധാന്യമുണ്ട്. യു.ജി.എം. പ്രൊഡക്‌ഷൻസ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ ഡോ. സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർചേർന്നാണ് നിർമാണം. മണിയൻ, അജയൻ, കുഞ്ഞിക്കേളു എന്നീ വ്യത്യസ്തമായ മൂന്നുകഥാപാത്രങ്ങളെയാണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭിലക്ഷ്മി എന്നിവരാണ് നായികമാർ. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, അജു വർഗീസ്, ശിവജിത്ത് പത്മനാഭൻ, രോഹിണി എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത് ദിപു നൈനാൻ തോമസാണ്. വാർത്താപ്രചാരണം പി. ശിവപ്രസാദ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..