അജയരാജിന് ശസ്ത്രക്രിയയ്ക്കായി രാജാക്കാട് പള്ളിയുടെ കൈത്താങ്ങ്


രാജാക്കാട് : അജയരാജിന്റെ കരൾമാറ്റ ശസ്ത്രക്രിയയ്ക്കായി രാജാക്കാട് ഇടവകയുടെ കൈത്താങ്ങ്. അജയരാജിന്റെ ചികിത്സയ്ക്കായി പള്ളിയിൽനിന്ന്‌ പിരിച്ചെടുത്ത തുക വികാരിയച്ചൻ അജയരാജിന് കൈമാറി.

ചികിത്സാ സഹായനിധി കമ്മിറ്റി അംഗങ്ങളും അജയരാജും പള്ളിയിൽ അറിയിച്ചതിൻപ്രകാരമാണ് കഴിഞ്ഞ ഞായറാഴ്ച പള്ളിയിൽ അറിയിപ്പ് നൽകിയതനുസരിച്ച് ഈ ആഴ്ച ഇടവക ജനങ്ങളിൽനിന്ന്‌ 1,05,713 രൂപ ലഭിച്ചു. അജയരാജിന്റെ ഭാര്യ സിന്ധു, ചികിത്സാ സഹായനിധി കൺവീനർ വി.എസ്.ബിജു, ജോഷി കന്യാക്കുഴി, ബാബു വെട്ടിക്കാട്ട്, സിജോ കൊച്ചുമുട്ടം, ടൈറ്റസ് ജേക്കബ്, ജോണി റാത്തപ്പിള്ളിൽ എന്നിവരുടെ സാന്നിധ്യത്തിലാണ് ചെക്ക് കൈമാറിയത്. അജയരാജ് ഗുരുതര കരൾരോഗബാധിതനായതിനെ തുടർന്ന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കുമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

സഹായനിധിക്കായി രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സതി ചെയർമാനും മർച്ചന്റ്‌സ്

അസോസിയേഷൻ പ്രസിഡന്റ് വി.എസ്.ബിജു കൺവീനറും അഡ്വ. ജി.ബാബുരാജ് ട്രഷററുമായ കമ്മിറ്റി രൂപവത്കരിച്ച് രാജാക്കാട് ഫെഡറൽ ബാങ്കിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 17460200006788, ഐ.എഫ്.എസ്.സി.FDRL0001746.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..