പുറത്തേക്കൊഴുക്കുന്നത് സെക്കൻഡിൽ മൂന്നുലക്ഷം ലിറ്റർ വെള്ളം: ആശങ്കയിൽ പെരിയാർ തീരം


ചെറുതോണി : ഇടുക്കി അണക്കെട്ടിന്റെ അഞ്ച് ഷട്ടറും തുറന്നതോടെ പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് മൂന്നുലക്ഷം ലിറ്ററായി വർധിപ്പിച്ചു.

നാലുഘട്ടമായാണ് വെള്ളത്തിന്റെ അളവ് വർധിപ്പിച്ചത്. തിങ്കളാഴ്ച രാവിലെ 10-ന് അണക്കെട്ടിന്റെ നേരത്തേ തുറന്നിരുന്ന മൂന്ന് ഷട്ടർ 80 സെന്റിമീറ്റർവീതം കൂടുതൽ ഉയർത്തി പുറത്തേക്കൊഴുകുന്ന ജലത്തിന്റെ അളവ് 1.5 ലക്ഷം ലിറ്ററാക്കി വർധിപ്പിച്ചു. തുടർന്ന് ഉച്ചയ്ക്ക് രണ്ടിന് മൂന്ന് ഷട്ടർ 100 സെന്റിമീറ്ററായി ഉയർത്തി തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് രണ്ടുലക്ഷം ലിറ്ററായി വർധിപ്പിച്ചു. തുടർന്ന് 3.30-ന് ഒന്നാമത്തെയും മൂന്നാമത്തെയും ഷട്ടറുകൾകൂടി 40 സെന്റിമീറ്റർവീതം ഉയർത്തി അഞ്ച് ഷട്ടറിൽനിന്നായി 2.6 ലക്ഷം ലിറ്റർ വെള്ളം പുറത്തേക്കൊഴുക്കി. എന്നിട്ടും ജലനിരപ്പുയർന്ന് 2386.1 അടിയിലെത്തിയതോടെ വൈകീട്ട് അഞ്ചിന് ഒന്നും അഞ്ചും ഷട്ടറുകൾ 40 സെ.മീ. വീതവും, ബാക്കിയുള്ള ഷട്ടറുകൾ 120 സെന്റിമീറ്റർ വീതവും ഉയർത്തി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..