ആരോഗ്യ ക്യാമ്പ് 14-ന്


തൊടുപുഴ : പിതൃവേദി തൊടുപുഴ വിജ്ഞാനമാതാ യൂണിറ്റിന്റെ നേതൃത്വത്തിൽ 14-ന് മെഗാ ആരോഗ്യ ക്യാമ്പ് നടത്തുമെന്ന് ഡയറക്ടർ ഫാ.ജോർജ് കാര്യാമഠം, കോ-ഓർഡിനേറ്റർ പ്രൊഫ.ജോസ് എബ്രഹാം കിഴക്കേഉണ്ണിപ്പിള്ളിൽ എന്നിവർ അറിയിച്ചു.

തൊടുപുഴ സ്മിത മെമ്മോറിയൽ ഹോസ്പിറ്റൽ ആൻഡ് റീസർച്ച് സെന്ററിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നത്. ഞായറാഴ്ച 9.30 മുതൽ ഒന്നുവരെ വിജ്ഞാനമാതാ പള്ളിവക ഹാളിലാണ് പരിശോധന.

ന്യൂറോളജി, ഓർത്തോപീഡിക്, ജനറൽ ഫിസിഷ്യൻ, കാർഡിയോളജി വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കാണ് ക്യാമ്പിൽ പ്രവേശനം.

ഫോൺ: 9447203060, 9495187671, 9947162016.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..