അടിമാലി-കുമളി ദേശീയപാതയിൽ : ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു


പനംകൂട്ടിയിൽ ഭാഗികമായി ഗതാഗതം തുടങ്ങിയപ്പോൾ

അടിമാലി : കുമളി-അടിമാലി ദേശീയപാതയിൽ കല്ലാർകുട്ടി പുതിയ പാലത്തിനുസമീപമുണ്ടായ ഗതാഗത തടസ്സം ഭാഗികമായി പുനഃസ്ഥാപിച്ചു. ചെറുവാഹനങ്ങൾ മാത്രം കടന്നുപോകുന്നതിനാണ് അനുമതി. കഴിഞ്ഞ ദിവസം പനംകൂട്ടിയിൽ റോഡ് ഇടിഞ്ഞ് മുതിരപ്പുഴയാറിൽ പതിച്ചിരുന്നു. ഇതോടെ മൂന്നുദിവസമായി ഇതുവഴിയുള്ള ഗതാഗതം നിലച്ചു.

ഒലിച്ചുപോയ റോഡിന്റെ ഭാഗത്ത് കല്ല് നിരത്തിയാണ് താത്കാലിക സംവിധാനം ഒരുക്കിയിരിക്കുന്നത്. 2018-ൽ ഇവിടെ റോഡ് നശിച്ച് പുഴയിൽ പതിച്ചിരുന്നു. അടിമാലിയിൽനിന്ന് ചെറുതോണി, കട്ടപ്പന, ഇടുക്കി ഭാഗത്തേക്ക് പോകേണ്ട ഭാരവാഹനങ്ങൾ കമ്പിളികണ്ടം-മുരിക്കാശേരി വഴി പോകണമെന്ന് ദേശീയപാതാ വിഭാഗം അറിയിച്ചിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..