പൈനാവ് പോളിടെക്നിക്കിൽ സ്പോട്ട് അഡ്മിഷൻ


കോട്ടയം : ഐ.എച്ച്.ആർ.ഡി. ഇടുക്കി പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ബയോമെഡിക്കൽ എൻജിനീയറിങ്, കംപ്യൂട്ടർ ഹാർഡ് വെയർ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, കംപ്യൂട്ടർ എൻജിനീയറിങ് എന്നീ ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. അപേക്ഷകർ സർട്ടിഫിക്കറ്റുകളുമായി രക്ഷകർത്താക്കൾക്കൊപ്പം കോളേജിൽ നേരിട്ടെത്തണം.

പോളിടെക്നിക് പ്രവേശനത്തിന് ഓൺലൈനായി രജിസ്റ്റർ ചെയ്യാത്തവർക്കും സർക്കാർ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്തവർക്കും അപേക്ഷ നൽകാം.

എസ്.സി./എസ്.ടി./ഒ.ഇ.സി./ഒ.ബി.സി.-എച്ച് വിദ്യാർഥികൾക്ക് ഫീസ് ആനുകൂല്യവും സ്കോളർഷിപ്പും ലഭിക്കും. എസ്.എസ്.എൽ.സി./ ടി.എച്ച്.എസ്.എൽ.സി./ സി.ബി.എസ്.ഇ./ ഐ.സി.എസ്.ഇ. വിജയിച്ചവർക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക്: 04862 -297617, 9447847816, 8547005084, 9495276791.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..