തങ്കമണി : നീലിവയൽ യൂദാഗിരി കപ്പേളയ്ക്ക് സമീപം ചൊവ്വാഴ്ച വൈകീട്ട് കടുവയെ കണ്ടതായി വാർത്ത പരന്നത് ഭീതി പടർത്തി. തങ്കമണി സ്വദേശി ചള്ളക്കുഴിക്കൽ ഐബിൻ ആണ് ചൊവ്വാഴ്ച രാത്രി എട്ടരയോടെ കുട്ടൻ കവലയ്ക്കും യൂദാഗിരി കപ്പേളയ്ക്കുമിടയിൽ കടുവയോട് സാമ്യമുള്ള ജീവിയെ കണ്ടതായി പറഞ്ഞത്.
കാറിൽ യാത്രചെയ്യുകയായിരുന്ന ഐബിനും സുഹൃത്തും വഴിയരികിൽനിന്ന ജീവിയെ കണ്ട് വാഹനം നിർത്തിയെങ്കിലും ജീവി ഓടിപ്പോയി. വിവരമറിഞ്ഞ് വനപാലകരും പോലീസും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. ഐബിൻ പറഞ്ഞ ലക്ഷണങ്ങൾെവച്ച് ഇവർ കണ്ടത് കടുവയാകാനാണ് സാധ്യതയെന്ന് വനം വകുപ്പുദ്യോഗസ്ഥർ പറഞ്ഞു. പ്രദേശത്ത് രാത്രി നായ്ക്കൾ നിർത്താതെ കുരച്ച് ബഹളം കൂട്ടിയതോടെ വന്യജീവികൾ സമീപത്തുതന്നെ ഉണ്ടെന്ന സംശയവും നിലനില്ക്കുന്നു. സ്ഥലത്ത് പട്രോളിങ് തുടരുമെന്ന് വനം വകുപ്പുദ്യോഗസ്ഥർ അറിയിച്ചു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..