കുടിവെള്ളപദ്ധതിക്കും സമഗ്ര മാലിന്യസംസ്‌കരണത്തിനും മുൻഗണന


1 min read
Read later
Print
Share

തൊടുപുഴ നഗരസഭ ബജറ്റ് വൈസ് ചെയർപേഴ്സൺ ജെസി ജോണി അവതരിപ്പിക്കുന്നു

തൊടുപുഴ : അമൃത് സമ്പൂർണ കുടിവെള്ളപദ്ധതിക്ക് 9.80 കോടി രൂപയും സമഗ്ര മാലിന്യ സംസ്‌കരണത്തിന് 1.55 കോടിയും വകയിരുത്തിയുള്ള തൊടുപുഴ നഗരസഭയുടെ 2023-24 വർഷത്തെ ബജറ്റ് വൈസ് ചെയർപേഴ്സൺ ജെസി ജോണി അവതരിപ്പിച്ചു.

വർഷാരംഭത്തിലെ മുന്നിരിപ്പ് 2,87,94,849 രൂപയും 64,39,84,399 രൂപ വരവും 63,61,31,299 രൂപ ചെലവും 78,53,100 രൂപ നീക്കിയിരിപ്പും ഉള്ള ബജറ്റാണ് അവതരിപ്പിച്ചത്.

ആരോഗ്യരംഗം, വിദ്യാഭ്യാസം, ശുചിത്വം, അമൃത് സമ്പൂർണ കുടിവെള്ളപദ്ധതി, ഷെൽറ്റർ ഹോം, തെരുവുവിളക്കുകളുടെ പരിപാലനം, അംഗീകൃത കോളനികളുടെ നവീകരണം തുടങ്ങിയവയ്ക്ക്‌ പരിഗണന നൽകിയിട്ടുണ്ടെന്ന് വൈസ് ചെയർപേഴ്സൺ വ്യക്തമാക്കി.

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി വൃദ്ധസദനങ്ങളുടെ പ്രവർത്തനം കുറ്റമറ്റതാക്കാനും പാലിയേറ്റീവ് കെയർ പ്രോഗ്രാം, വയോമിത്രം, അതിദാര്യദ്ര്യ നിർമാർജനം ആശ്രയ പദ്ധതി എന്നിവയ്‌ക്കും തുക വകയിരുത്തിയിട്ടുണ്ട്.

നഗരസഭയിൽനിന്നു ലഭ്യമാകുന്ന സേവനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാകുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ, നഗരസഭാ കാര്യാലയ നവീകരണം, പാറക്കടവ് ഡമ്പിങ് യാർഡിലെ മാലിന്യക്കൂമ്പാരത്തിൽനിന്നു പ്രദേശവാസികളെ മോചിപ്പിക്കൽ തുടങ്ങിയ ബൃഹദ് പദ്ധതികൾക്കും തുക വകയിരുത്തിയിട്ടുണ്ട്.

ചെയർമാൻ സനീഷ് ജോർജ് അധ്യക്ഷതവഹിച്ചു. ബജറ്റിലുള്ള ചർച്ച് 27-ന് 11.30-ന് നടക്കും.

തനിയാവർത്തനം-കെ.ദീപക്

എൽ.ഡി.എഫ്. അധികാരത്തിൽ വന്നതിനുശേഷം അവതരിപ്പിച്ച രണ്ട് ബജറ്റുകളിലും പറഞ്ഞ കാര്യങ്ങൾ വീണ്ടും പകർത്തി എഴുതിയ ബജറ്റ് ആണിത്. മുൻ ബജറ്റുകളിൽ ഉൾപ്പെടുത്തിയ പദ്ധതികൾ പലതും നടപ്പാക്കാതെ വീണ്ടും ബജറ്റിൽ ഉൾപ്പെടുത്തി നാട്ടുകാരെ കബളിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് യു.ഡി.എഫ്. പാർലമെന്ററി പാർട്ടി ലീഡർ കെ. ദീപക് ആരോപിച്ചു. ജനക്ഷേമ പ്രവർത്തനങ്ങൾക്കും വികസന പ്രവർത്തനങ്ങൾക്ക് ഒരു പ്രാധാന്യവും നൽകാത്ത ബജറ്റ് തൊടുപുഴയിലെ ജനങ്ങളോടുള്ള അവഹേളനമാണെന്നും പറഞ്ഞു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..