• വെണ്ണിയാനി തൈപ്ലാംതോട്ടത്തിൽ അനിയുടെ വീട് ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് കത്തി നശിച്ചനിലയിൽ
പെരിങ്ങാശ്ശേരി : പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ചുണ്ടായ വൻ തീപിടിത്തത്തിൽ വീട് പൂർണമായും കത്തിനശിച്ചു. ഉടുമ്പന്നൂർ പഞ്ചായത്തിലെ പെരിങ്ങാശേരി വെണ്ണിയാനി തൈപ്ലാംതോട്ടത്തിൽ അനിയുടെ വീടാണ് പൂർണമായും നശിച്ചത്. വീട്ടിലെ ഉപകരണങ്ങളും റേഷൻകാർഡും ആധാർ കാർഡും ഉൾപ്പെടെയുള്ള സുപ്രധാന രേഖകളും നശിച്ചു. വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. വിറകടുപ്പിലെ കനലിൽനിന്ന് തീപടർന്ന് സിലിൻഡറിലേക്ക് പിടിക്കുകയായിരുന്നുവോ എന്ന് സംശയമുണ്ട്.
ബുധനാഴ്ച രാവിലെ പത്തരയ്ക്കാണ് അപകടം.
അനിയും ഭാര്യയും രണ്ട് മക്കളും അയൽവീട്ടിലെ കല്യാണ ഒരുക്കങ്ങൾക്ക് സഹായിക്കാൻ പോയിരുന്നു. ആ സമയത്താണ് വലിയ ശബ്ദത്തിൽ പൊട്ടിത്തെറിയുണ്ടായത്. കല്യാണവീട്ടിൽ ഉണ്ടായിരുന്നവർ ഓടിയെത്തി തീ അണച്ചതിനാൽ സമീപ പ്രദേശത്തേക്ക് തീപടരുന്നത് ഒഴിവായി. എങ്കിലും സമീപത്തെ കുറച്ച് കൃഷി കത്തിനശിച്ചിട്ടുണ്ട്.
കരിമണ്ണൂർ പോലീസും തൊടുപുഴയിൽനിന്ന് അഗ്നിരക്ഷാസേനയും എത്തിയിരുന്നു.
പഞ്ചായത്തംഗം ബീനാ രവീന്ദ്രന്റെ നേതൃത്വത്തിൽ വില്ലേജിൽനിന്ന് ഉദ്യോഗസ്ഥർ എത്തി നാശനഷ്ടങ്ങൾ വിലയിരുത്തി. അനിക്കും കുടുംബത്തിനും താത്കാലിക താമസസൗകര്യം ഒരുക്കുമെന്ന് ഉടുമ്പന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ലതീഷ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..