അടിമാലി : താലൂക്ക് ആശുപത്രിയിൽ നഴ്‌സുമാരെ ആക്രമിക്കാൻ ശ്രമിച്ചയാളെ അടിമാലി പോലീസ് അറസ്റ്റുചെയ്തു. അടിമാലി പൊളിഞ്ഞപാലം കല്ലുവെട്ടത്ത് സാജു(48)വിനെയാണ് അറസ്റ്റുചെയ്തത്.
തലയിലെ മുറിവിൽ മരുന്നുവെയ്ക്കാൻ കഴിഞ്ഞ 18-ന് ആശുപത്രിയിലെത്തിയപ്പോഴായിരുന്നു അക്രമം. പിന്നീട് ഇയാൾ ഒളിവിൽപ്പോയി.
കഴിഞ്ഞദിവസം വീണ്ടും ടൗണിലെത്തി. ഇതിനിടെ ആശുപത്രി അധികൃതർ പോലീസിൽ പരാതി നൽകി. ഇതോടെയാണ് സാജുവിനെ ശനിയാഴ്ച പോലീസ് അറസ്റ്റുചെയ്തത്. ആശുപത്രി സംരക്ഷണനിയമപ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡുചെയ്തു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..