പൂമാല ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിച്ച മാതൃഭൂമി മധുരം മലയാളം പദ്ധതി ഉദ്‌ഘാടനം സ്‌കൂൾ പ്രിൻസിപ്പൽ ദീപാ ജോസിന് പത്രം കൈമാറി സജി അലയ്ക്കാത്തടം നിർവഹിക്കുന്നു
പൂമാല : ആലയ്ക്കാത്തടത്തിൽ ആഗസ്തി കുര്യാക്കോസിന്റെ (മാനേജർ) സ്മരണാർഥം കൊച്ചുമകൻ സജി ആലയ്ക്കാത്തടവും മാതൃഭൂമിയും ചേർന്ന് പൂമാല ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ നടപ്പാക്കുന്ന മധുരം മലയാളം പദ്ധതി തുടങ്ങി.
കുട്ടികളുടെ വായനശീലം പരിപോഷിപ്പിക്കുന്നതിനായി ഒരു അധ്യയനവർഷം മുഴുവനും സ്‌കൂളിൽ മാതൃഭൂമി പത്രം എത്തിച്ച് നൽകുന്നതാണ് പദ്ധതി.
സ്‌കൂളിൽ ആദ്യമായാണ് മധുരം മലയാളം പദ്ധതി നടപ്പാക്കുന്നത്. സ്‌കൂളിൽ നടന്ന ചടങ്ങിൽ പൊതുപ്രവർത്തകനായ സജി ആലയ്ക്കാത്തടം സ്‌കൂൾ അധികൃതർക്ക് പത്രം കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രിൻസിപ്പൽ ദീപാ ജോസ് അധ്യക്ഷത വഹിച്ചു. മാതൃഭൂമി സർക്കുലേഷൻ എക്സിക്യുട്ടീവ് എൻ.കെ.ഷാജൻ പദ്ധതി വിശദീകരിച്ചു. അനിൽ രാഘവൻ, പ്രഥമാധ്യാപിക പി.ബി.രാധിക, സീനിയർ അസിസ്റ്റന്റ് ടിജി ജോസഫ്, മാതൃഭൂമി ഓർഗനൈസർ കെ.എൻ.ഫൈസൽ എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..