കൊച്ചി : വണ്ടിപ്പെരിയാറിൽ വീട്ടിൽ ഉറങ്ങിക്കിടന്ന സഹോദരങ്ങളായ വിദ്യാർഥികളെ ചുട്ടുകൊന്ന കേസിലെ പ്രതി മാരിമുത്തുവിനെ (33) ഹൈക്കോടതി വെറുതേ വിട്ടു. ഇടുക്കി മഞ്ഞുമല സ്വദേശി മാരിമുത്തുവിന് തൊടുപുഴ ഒന്നാം അഡീഷണൽ സെഷൻസ് കോടതി വിധിച്ച ഇരട്ട ജീവപര്യന്തം ശിക്ഷ റദ്ദാക്കിയാണ് വെറുതേ വിട്ടത്. തെളിവിന്റെ അഭാവത്തിലാണ് പ്രതിയെ വെറുതേ വിടുന്നതെന്ന് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് വ്യക്തമാക്കുന്നു. വിചാരണക്കോടതിയുടെ ശിക്ഷാ വിധിക്കെതിരേ പ്രതിയുടെ അപ്പീൽ അനുവദിച്ചുകൊണ്ടാണ് ഉത്തരവ്.
അമ്മയുമായുള്ള വഴിവിട്ട ബന്ധം കുട്ടികൾ കണ്ടെത്തി ചോദ്യം ചെയ്തതിലെ വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമായത് എന്നായിരുന്നു പ്രോസിക്യൂഷന്റെ കണ്ടെത്തൽ. 2013 മാർച്ച് 21-നായിരുന്നു സംഭവം. വണ്ടിപ്പെരിയാർ കോളനിയിലെ താമസക്കാരായ ദമ്പതിമാരുടെ മക്കളായ ഭഗവതി (17), ശിവ (11) എന്നിവരാണ് കൊല്ലപ്പെട്ടത്. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഇവരെ പുലർച്ചെ മൂന്നു മണിയോടെ അതിക്രമിച്ചു കയറി പെട്രോൾ ഒഴിച്ച് കത്തിച്ചു എന്നായിരുന്നു കേസ്.
വണ്ടിപ്പെരിയാർ പോലീസ് അസ്വാഭാവിക മരണത്തിനെടുത്ത കേസ് പിന്നീട് കോട്ടയം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു.
കുട്ടികൾ കൊല്ലപ്പെട്ടതാണെന്ന് വ്യക്തമാണെന്ന് കോടതി വിലയിരുത്തി. എന്നാൽ, കുട്ടികളെ പ്രതി പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നത് സംശയാതീതമായി തെളിയിക്കാനായില്ലെന്നത് കണക്കിലെടുത്താണ് വെറുതേ വിട്ടത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..