• പാമ്പനാർ മാർക്കറ്റിൽനിന്ന് വിദ്യാർഥികൾ സ്‌കൂളിലേക്ക് നടന്നുപോകുന്നു
പാമ്പനാർ : പാമ്പനാർ സർക്കാർ ഹൈസ്കൂളിന് സ്വന്തമായി രണ്ടു സ്കൂൾ ബസുകൾ ഉണ്ട്. പക്ഷേ ബസിന് സ്കൂൾ കോമ്പൗണ്ടിലേക്ക് പ്രവേശിക്കാനുള്ള റോഡ് സൗകര്യമില്ല. മാർക്കറ്റിന് ഉള്ളിലൂടെയുള്ള റോഡ് ചെറുതായതാണ് പ്രശ്നം. പാമ്പനാർ മാർക്കറ്റിൽനിന്നു 600-മീറ്ററോളം കുത്തനെയുള്ള കയറ്റം നടന്ന് കയറിയാണ് കൊച്ചുകുട്ടികൾ ഉൾപ്പെടെ സ്‌കൂളിലേക്ക് എത്തുന്നത്.
സ്കൂളിലെ 1050-കുട്ടികളിൽ ഭൂരിഭാഗവും സ്കൂൾ ബസിനെയാണ് ആശ്രയിക്കുന്നത്. ഭൂരിപക്ഷം കുട്ടികളും എസ്റ്റേറ്റ് തൊഴിലാളികളുടെ മക്കളാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ഭാരിച്ച വണ്ടിക്കൂലി കൊടുത്ത് മറ്റു വണ്ടികളിൽ സ്കൂളിലെത്താൻ സാധിക്കാത്ത അവസ്ഥയുമുണ്ട്. മഴസമയത്ത് സ്കൂളിലേക്കുള്ള യാത്ര ദുരിതംനിറഞ്ഞതാണ്. കുട്ടികൾ ക്ലാസിൽ എത്തുന്നത് നനഞ്ഞു കുതിർന്നാണ്. വൈകുന്നേരം വരെ കുട്ടികൾ ഇതേ അവസ്ഥയിൽ വേണം ക്ലാസിൽ ഇരിക്കാൻ.
മാർക്കറ്റിലൂടെ വരുന്ന റോഡിന്റെ വീതികൂട്ടുകയോ ചിദംബരം വളവിലൂടെയുള്ള റോഡിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുകയോ ചെയ്താൽ ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാകും. സ്കൂൾ അധികൃതരും പി.ടി.എ.യും ചേർന്ന് ജനപ്രതിനിധികൾക്ക് നിവേദനം നൽകിയിട്ടുണ്ട്. അടുത്ത മഴക്കാലത്തിനു മുൻപ് ഇതിനൊരു പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയാണുള്ളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..