പാലക്കാട് : സിവിൽസ്റ്റേഷനുപിന്നിൽ ‘സൗപർണിക’യിൽ ഡോ. പി.ബി. ഗുജറാളിന്റെയും ഡോ. സന്ധ്യാ ഗുജറാളിന്റെയും (ഇരുവരും പാലക്കാട് ജില്ലാ ആശുപത്രി) മകൻ ഗൗതം കൃഷ്ണയും കാക്കനാട് കണ്ടാരത്ത് എൻ.ജി.ഒ. ക്വാർട്ടേഴ്സിൽ ഡോ. ഷിബു ബാലകൃഷ്ണന്റെയും വീണാ ഷിബുവിന്റെയും മകൾ കൃഷ്ണാഞ്ജനയും വിവാഹിതരായി.
Apr 09, 2023
ആറന്മുള : കേരള കലാമണ്ഡലം മുൻ വൈസ് ചാൻസലർ ഇടയാറന്മുള നാരായണീയത്തിൽ പി.എൻ.സുരേഷിെന്റയും കിടങ്ങന്നൂർ എസ്.വി.ജി.വി. എച്ച്.എസ്.എസ്. പ്രഥമാധ്യാപിക മായാലക്ഷ്മിയുടെയും മകൾ ലക്ഷ്മിയും (അസി. പ്രൊഫ., എസ്.ഡി.കോളേജ്, ആലപ്പുഴ) ഇടയാറന്മുള ശ്രീമംഗലത്ത് പി.ആർ.രാധാകൃഷ്ണന്റെയും ജി.കുമാരിഗീതയുടെയും മകൻ അഡ്വ.ഹരിശങ്കർ പ്രസാദും വിവാഹിതരായി. ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള, മന്ത്രിമാരായ വീണാ ജോർജ്, സജി ചെറിയാൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എം.പി.മാരായ ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, ചീഫ് വിപ്പ് ഡോ. എൻ.ജയരാജ്, മുൻ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായിരുന്ന ടി.കെ.എ. നായർ, എം.എൽ.എ. പ്രമോദ് നാരായൺ, മുൻമന്ത്രിമാരായ കെ.സി.ജോസഫ്, പന്തളം സുധാകരൻ, മുൻ എം.എൽ.എ.മാരായ കെ.ശിവദാസൻ നായർ, രാജു ഏബ്രഹാം, കെ.എസ്.ശബരീനാഥൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ, കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് തുടങ്ങിയവർ പങ്കെടുത്തു.
Mar 20, 2023
തൊടുപുഴ: നേതാജി നഗർ തച്ചുപറമ്പിൽ വീട്ടിൽ ടി.കെ.അജയകുമാറിന്റെയും ദീപയുടെയും മകൻ യദു കൃഷ്ണനും ആലപ്പുഴ എം.ഒ.വാർഡ് ശ്രീശിൽപ്പം വീട്ടിൽ ദേവരാജിന്റെയും ബിന്ദുവിന്റെയും മകൾ ശിൽപ്പയും വിവാഹിതരായി.
Sep 05, 2022
ആലുവ : എടത്തല മാമ്പുഴ (വടാശ്ശേരി) എം.ബി. ഹരിദാസിന്റെയും ജിജിയുടെയും മകൾ അശ്വതിക്കുട്ടിയും (മാതൃഭൂമി, തൃശ്ശൂർ) തിരുവനന്തപുരം വട്ടപ്പാറ പന്തലക്കോട് പേഴുംവിള വീട്ടിൽ വിജയകുമാറിന്റെയും കുമാരി ഷീജയുടെയും മകൻ വിഷ്ണുവും (മലയാള മനോരമ, ബെംഗളൂരു) വിവാഹിതരായി.
Jul 11, 2022
ചെറുതോണി : സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസിന്റെയും ജിജി വർഗീസിന്റെയും മകൻ അമൽ സി.വിയും മുരിക്കാശ്ശേരി വെട്ടുകാട്ടിൽ ജയ്‌മോന്റെയും ഷേർളിയുടെയും മകൾ ഡോ.ഒലിവിയയും വിവാഹിതരായി.മന്ത്രി റോഷി അഗസ്റ്റിൻ, എം.എം.മണി എം.എൽ.എ, സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ.ജയചന്ദ്രൻ, എൽ.ഡി.എഫ്. ജില്ലാ കൺവീനർ കെ.കെ.ശിവരാമൻ, മുൻ എം.പി. ജോയ്‌സ് ജോർജ്, മുൻ എം.എൽ.എമാരായ തോമസ് ജോസഫ്, ഇ.എം.ആഗസ്തി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ.ഫിലിപ്പ്, കട്ടപ്പന നഗരസഭാ ചെയർപേഴ്സൺ ബീനാ ജോബി, ഹൈറേഞ്ച് സംരക്ഷണസമിതി ജനറൽ കൺവീനർ ഫാ.സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ, രക്ഷാധികാരി ആർ.മണിക്കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു.
May 24, 2022
ഉപ്പുതറ : കിഴക്കേ മാട്ടുക്കട്ട മടുക്കോലിക്കൽ എം.ബി. വിജയന്റെയും (എസ്.ഐ., എറണാകുളം ട്രാഫിക്) പദ്‌മിനിയുടെയും മകൾ അനീഷയും കഞ്ഞിക്കുഴി കിളിപ്പൊത്തിൽ രാഘവന്റെയും ജാനകിയുടെയും മകൻ ശ്യാംകുമാറും വിവാഹിതരായി.
Apr 11, 2022