സേവനങ്ങൾ സേവാഭാരതിയുടെ പ്രത്യേകത


• സേവാഭാരതി ജില്ലാ പ്രതിനിധി സമ്മേളനം നവനീതം ഓഡിറ്റോറിയത്തിൽ റിട്ട. ജില്ലാ ഫോറസ്റ്റ് ഓഫീസർ ഒ. ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ : പ്രസംഗമല്ല സേവനമാണ് സേവാഭാരതിയുടെ പ്രത്യേകതയെന്ന് റിട്ട. ഫോറസ്റ്റ് ഓഫീസർ ഒ. ജയരാജൻ പറഞ്ഞു. ദേശീയ സേവാഭാരതി ജില്ലാ സമ്മേളനം കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ്‌ ഇ. മോഹനൻ അധ്യക്ഷത വഹിച്ചു.

സന്ന്യാസിമാരായ ഞങ്ങളെക്കാൾ കൂടുതൽ സേവനപ്രവർത്തങ്ങളാണ് സേവാഭാരതി നടത്തുന്നത് എന്ന് ചിന്മയ മിഷൻ കണ്ണൂർ മഠാധിപതി ബ്രഹ്മചാരിണി പ്രമിതി ചൈതന്യ അഭിപ്രായപ്പെട്ടു.



ആർ.എസ്.എസ്. കണ്ണൂർ വിഭാഗ് സംഘചാലക് അഡ്വ. സി.കെ ശ്രീനിവാസൻ, സേവാഭാരതി സംസ്ഥാന സെക്രട്ടറി എം.സി. ഷാജകുമാർ, ജില്ലാ സെക്രട്ടറി ടി.പി. രാജീവൻ, ജില്ലാ ജനറൽ സെക്രട്ടറി എം. രാജീവൻ, എം.പി. ഷീന, അഡ്വ. രാഗ എന്നിവർ സംസാരിച്ചു. ലഹരിക്കെതിരേ കൈകോർക്കാം എന്ന പ്രമേയം എം.പി ഷീന അവതരിപ്പിച്ചു. യൂണിറ്റ് പരിശീലനങ്ങളും ലീഡർഷിപ്പ് പരിശീലനവും നടത്തി.

ഭാരവാഹികൾ: ഡോ. മഹേഷ് ചന്ദ്ര ബാലിഗ, കെ. ശ്രീകുമാരൻ, പി.വി. മുരളീധരൻ (രക്ഷാധികാരികൾ), ഇ. മോഹനൻ (പ്രസിഡന്റ്), എം.പി. ഷീന, കെ. രാമകൃഷ്ണൻ (വൈ. പ്രസി.), പി. സതീഷ് (ജന. സെക്ര.), സി. ഗിരീഷ് (സംഘടനാ സെക്ര.), ടി.പി. രാജീവൻ, അഡ്വ. രാഗ, എൻ.ടി. മനോജ് (സെക്ര.), കെ. രാജു (ട്രഷ.).

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..