സ്വാതന്ത്ര്യസ്മരണയുമായി ചിത്രച്ചുമർ


• നാഷണൽ സർവീസ് സ്കീം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി അരോളി ഹയർ സെക്കൻഡറിയിൽ ഒരുക്കിയ ചിത്രച്ചുമർ കെ.വി.സുമേഷ് എം.എൽ.എ. തുറന്നുകൊടുക്കുന്നു

അരോളി : നാഷണൽ സർവീസ് സ്കീമിന്റെ സേവനപ്രവർത്തനങ്ങളുടെ ഭാഗമായി സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി അരോളി ഹയർ സെക്കൻഡറി സ്കൂളിൽ സ്ഥാപിച്ച ചിത്രച്ചുമർ തുറന്നുകൊടുത്തു.

ജില്ലാതലത്തിൽ ആദ്യമായി സ്ഥാപിച്ച മഹാന്മാരുടെ ചിത്രങ്ങളും സംഭവങ്ങളും ആലേഖനംചെയ്ത ചുമർ കെ.വി.സുമേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.



സപ്തദിന സഹവാസക്യാമ്പുമായി ബന്ധപ്പെട്ടാണ് ചിത്രച്ചുമർ ഒരുക്കിയത്. 'ആസാദി കാ അമൃത് മഹോത്സവ്' പരിപാടിയുടെ ഭാഗമായി സ്വാതന്ത്ര്യസമര ചരിത്രസംഭവങ്ങൾ ചിത്രരൂപത്തിൽ ആലേഖനം ചെയ്യണമെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് ഒരുക്കിയത്.

പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.വി.സുശീല അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ്. ജില്ലാ കൺവീനർ ശ്രീധരൻ കൈതപ്രം, പ്രിൻസിപ്പൽ കെ.വി.സുരേന്ദ്രൻ, പ്രഥമാധ്യാപിക പി.പി.റീമ, ടി.അജയൻ, കെ.അരുണ, എം.കെ.സുനന്ദ്, കെ.സി.മഹേഷ്, എം.കെ.മനേഷ് എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..