കർഷക കോൺഗ്രസ് നേതാക്കൾ രാഹുൽഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി


• കർഷക കോൺഗ്രസ് നേതാക്കൾ രാഹുൽഗാന്ധി എം.പി.യുമായി കൂടിക്കാഴ്ച നടത്തുന്നു

മലപ്പുറം : കർഷക കോൺഗ്രസ് നേതാക്കൾ രാഹുൽഗാന്ധി എം.പി.യുമായി കൂടിക്കാഴ്ച നടത്തി. കണ്ണൂർ-കാസർകോട് ജില്ലകളിലെ മലയോരമേഖലയിലെ വന്യമൃഗ ആക്രമണങ്ങളെക്കുറിച്ചും ജനവാസ മേഖലകളെ കരുതൽമേഖലയാക്കാനുള്ള കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ നടപടപടികളും നേതാക്കൾ വിശദീകരിച്ചു. വായ്പകളുടെ പേരിൽ കർഷകർ നേരിടുന്ന പ്രയാസങ്ങളും ശ്രദ്ധയിൽപ്പെടുത്തി.

അഡ്വ. സജീവ് ജോസഫ് എം.എൽ.എ, കർഷക കോൺഗ്രസ്‌ സംസ്ഥാന പ്രസിഡൻറ് കെ.സി.വിജയൻ, കർഷക നേതാക്കളായ എ.ഡി.സാബു, അഡ്വ. ടോണി ജോസഫ്, കർഷക മഹാസംഘ് ചെയർമാൻ അഡ്വ. ബിനോയി തോമസ്, ജില്ലാപഞ്ചായത്ത് പ്രതിപക്ഷ നേതാവ് തോമസ് വക്കത്താനം. ഡി.സി.സി. ജന. സെക്രട്ടറി ബേബി തോലാനി, ബളാൽ പഞ്ചായത്ത് പ്രസിഡൻറ് രാജു കട്ടക്കയം തുടങ്ങിയവർ പങ്കെടുത്തു



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..