കുപ്രസിദ്ധ മോഷ്ടാവ് ഫാസിൽ അറസ്റ്റിൽ


കൊച്ചി : നിരവധി മോഷണക്കേസുകളിൽ പ്രതിയായ തലശ്ശേരി മൊകേരി കടേപ്പുറം തെരുവ് ഭാഗത്ത് ചാലിൽ വീട്ടിൽ ഫാസിൽ (32) അറസ്റ്റിലായി. കളമശ്ശേരി, കുത്തിയതോട്, അങ്കമാലി, കണ്ണൂർ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതിയാണ്. ജയിലിലായിരുന്ന ഇയാൾ കഴിഞ്ഞ 17-നാണ് പുറത്തിറങ്ങിയത്.

കഴിഞ്ഞ ദിവസം എറണാകുളത്ത് എത്തിയ പ്രതി ബസിൽ െവച്ച് ഒരു സ്ത്രീയോട് മോശമായി പെരുമാറിയതിനെ തുടർന്ന് ബസുകാർ പോലീസിൽ അറിയിക്കുകയായിരുന്നു. സെൻട്രൽ പോലീസാണ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ 22-ന് കോഴിക്കോട് കാളൂർ റോഡിൽ െവച്ച് ഒരു സ്ത്രീയുടെ മൂന്നരപ്പവന്റെ മാല പൊട്ടിച്ചതായും 24-ന് തളിപ്പറമ്പിൽ കടമ്പേരി ചെപ്പന്നൂർ ഭാഗത്തുവെച്ച് റോഡിലൂടെ പോയ ഒരു സ്ത്രീയുടെ മാല പൊട്ടിച്ചതായും കണ്ടെത്തി.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..