• ചാലയിലെ ചെമ്പിലോട് വില്ലേജ് ഓഫീസിനുമുന്നിൽ സ്ഥാപിച്ചിരിക്കുന്ന പ്രചാരണ ബോർഡുകൾ
ചാല : ചെമ്പിലോട് വില്ലേജ് ഓഫീസിനെ മറച്ച് പ്രചാരണ ബോർഡുകൾ സ്ഥാപിച്ചത് ആളുകൾക്ക് ബുദ്ധിമുട്ടാകുന്നു. ചാല-കോയ്യോട് റോഡിന് സമീപമാണ് വില്ലേജ് ഓഫീസ്. ബ്ലോക്ക് പഞ്ചായത്ത് ഓഫീസും വില്ലേജ് ഓഫീസും ഒരേ സ്ഥലത്താണ്. വില്ലേജ് ഓഫീസിന്റെ മതിലിന് മുന്നിൽ നിറയെ രാഷ്ട്രീയ പാർട്ടികളുടെയും ഉത്സവങ്ങളുടെയും മറ്റും പരിപാടികളുടെ ബോർഡുകളുണ്ട്. കഴിഞ്ഞ പരിപാടികളുടെ ബോർഡുകൾ ആഴ്ചകളായിട്ടും മാറ്റുന്നില്ല.
നടപ്പാതയ്ക്ക് സമീപത്താണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. അപരിചിതരായ ആളുകൾക്ക് വില്ലേജ് ഓഫീസ് കണ്ടെത്താൻ ബുദ്ധിമുട്ടാകുന്നു. ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിലെ വിവിധ ഓഫീസുകളുടെ ബോർഡും കാണാൻ കഴിയുന്നില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..