കണ്ണൂർ : ശ്രീകണ്ഠപുരം നഗരസഭ, പേരാവൂർ, മയ്യിൽ ഗ്രാമപ്പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ ഉപതിരഞ്ഞെടുപ്പിന് വിജ്ഞാപനമായി. 28-ന് വോട്ടെടുപ്പ് നടക്കും. മാർച്ച് ഒന്നിന് വോട്ടെണ്ണും. ഒൻപതിനാണ് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. 10-ന് സൂക്ഷ്മപരിശോധന നടത്തും. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി 13 ആണ്.
മാർച്ച് രണ്ടിനകം തിരഞ്ഞെടുപ്പ് പൂർത്തിയാക്കണം. മാർച്ച് 30-നകം തിരഞ്ഞെടുപ്പ് ചെലവുകണക്ക് സമർപ്പിക്കണം. ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന്റെ ഭാഗമായി വരണാധികാരികളുടെ യോഗം ചേർന്നു. കളക്ടർ എസ്. ചന്ദ്രശേഖർ അധ്യക്ഷനായി. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ലിറ്റി ജോസഫ് കാര്യങ്ങൾ വിശദീകരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..