തലശ്ശേരി : ആവിഷ്കാരസ്വാതന്ത്ര്യം പരിധിവിട്ട് ക്രൈസ്തവവിശ്വാസത്തെയും സന്ന്യസ്തരെയും അവഹേളിക്കുന്ന 'കക്കുകളി' നാടകം നിരോധിക്കണമെന്ന് തലശ്ശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ ആവശ്യപ്പെട്ടു. കക്കുകളി നാടകം ഒരാളെയും അപമാനിക്കാൻ ഉദ്ദേശിച്ചല്ല രചിച്ചതെന്ന കഥാകാരന്റെ വാക്കുകൾ നാടകമൊരുക്കിയവർ നടത്തിയ മതനിന്ദയുടെ തെളിവാണ്.
ഇതിനെതിരെ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് തലശ്ശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ ജനറൽ സെക്രട്ടറി ഫാ. ജോസഫ് മുട്ടത്തുകുന്നേൽ, സെക്രട്ടറി ജോർജ് തയ്യിൽ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..