• ചാമ്പ്യന്മാരായ തലശ്ശേരി ബി.കെ. 55 ക്രിക്കറ്റ് ക്ലബ് ടീം സംഘാടകരോടൊപ്പം
തലശ്ശേരി : ജില്ലാ എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ഫൈനലിൽ തലശ്ശേരി ബി.കെ. 55 ക്രിക്കറ്റ് ക്ലബ് ചാമ്പ്യന്മാരായി. ടെലിച്ചറി സ്റ്റുഡന്റ്സ് സ്പോർട്ടിങ് ക്ലബിനെ എട്ടുവിക്കറ്റിന് പരാജയപ്പെടുത്തിയാണ് അവരുടെ നേട്ടം. സ്കോർ: ടെലിച്ചറി സ്റ്റുഡന്റ്സ് സ്പോർട്ടിങ് ക്ലബ് 43 ഓവറിൽ 182. ബി.കെ 55 ക്രിക്കറ്റ് ക്ലബ് 30.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 183. ടെലിച്ചറി സ്റ്റുഡന്റ്സിനുവേണ്ടി ഇജാസ് അബ്ദുള്ള 55 റൺസും സൈനൽ ടി.ഹസ്സൻ 46 റൺസുമെടുത്തു. ബി.കെ. 55 ക്രിക്കറ്റ് ക്ലബ്ബിന്റെ എം.പി.ശ്രീരൂപ് നാലും ടി.സി.ഷബിൻഷാദ്, എസ്.സൗരവ് എന്നിവർ രണ്ടുവീതവും വിക്കറ്റുകൾ നേടി.
ബി.കെ.യുടെ സൽമാൻ നിസാർ പുറത്താകാതെ 94 റൺസും സംഗീത് സാഗർ 52 റൺസുമെടുത്തു. സൽമാൻ നിസാർ ഫൈനലിലെ താരമായി. ടൂർണമെന്റിലെ മികച്ച താരമായും മികച്ച ബൗളറായും ടെലിച്ചറി സ്റ്റുഡന്റ്സ് സ്പോർട്ടിങ് ക്ലബ്ബിന്റെ അഖിൽ നൗഷറിനെയും മികച്ച ബാറ്ററായി എസ്.എൻ. കോളേജിന്റെ അർജുൻ എസ് നമ്പ്യാരെയും തിരഞ്ഞെടുത്തു.
സമ്മാനദാനച്ചടങ്ങിൽ തലശ്ശേരി എ.എസ്.പി. അരുൺ കെ.പവിത്രൻ മുഖ്യാതിഥിയായി. ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് എ.സി.എം.ഫിജാസ് അഹമ്മദ് അധ്യക്ഷനായി. കെ.സി.എ. ജോ. സെക്രട്ടറി ബിനീഷ് കോടിയേരി, പി.നിസാർ, ടി.സി.സുധീഷ്, എം.കെ.ശ്യാംകുമാർ, ടി.സി.രാജശേഖർ, ഫാബിദ് ഫാറൂഖ് അഹമ്മദ്, പി.ഫൈസൽ, സി.സർഷാദ്, ഒ.വി.മസർ മൊയ്തു, ടി.കൃഷ്ണരാജു, എ.അഭിമന്യു, പി.നവാസ്, എ.മഹറൂഫ് എന്നിവർ സംസാരിച്ചു.
കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ തിങ്കളാഴ്ച രാവിലെ നടക്കുന്ന സി ഡിവിഷൻ മത്സരത്തിൽ കോളയാട് സ്പോർട്സ് അക്കാദമി, തിരുവങ്ങാട് പ്രിയദർശിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിനെ നേരിടും. ഉച്ചയ്ക്ക് നടക്കുന്ന മത്സരത്തിൽ നെട്ടൂർ ക്രിക്കറ്റ് ക്ലബ് തലശ്ശേരി വാലിയന്റ് ക്രിക്കറ്റ് ക്ലബിനെ നേരിടും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..