തലശ്ശേരി ജഗന്നാഥക്ഷേത്രത്തിൽ 97 നിലവിളക്ക് തെളിച്ചപ്പോൾ
തലശ്ശേരി : പഞ്ചലോഹനിർമിതമായ ഗുരുദേവവിഗ്രഹ പ്രതിഷ്ഠ നടത്തിയതിന്റെ 97-ാം വാർഷികം ജഗന്നാഥക്ഷേത്രത്തിൽ ആഘോഷിച്ചു.
മഹാഗണപതിഹോമം, ഗുരുദേവവിഗ്രഹത്തിൽ അഭിഷേകം, സഹസ്ര ഗുരുപൂജായജ്ഞം, മാലചാർത്തൽ, സമൂഹപ്രാർഥന എന്നിവ നടത്തി. വൈകിട്ട് 97 നിലവിളക്കുകൾ തെളിച്ച് പുഷ്പാർച്ചന നടത്തി.
ശാന്തിമാരായ സബീഷ്, വിനു, ലജീഷ്, സെൽവൻ, ശശി എന്നിവർ ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു. ജ്ഞാനോദയയോഗം പ്രസിഡന്റ് അഡ്വ. കെ.സത്യൻ, എം.വി.രാജീവൻ, കണ്ട്യൻ ഗോപി, സി.ഗോപാലൻ, രാഘവൻ പൊന്നമ്പത്ത്, വളയം കുമാരൻ എന്നിവർ നേതൃത്വം നൽകി.
നർത്തകി റിയ നായർ മുംബൈ ഭരതനാട്യവും മോഹിനിയാട്ടവും അവതരിപ്പിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..