ഗവ. ബ്രണ്ണൻ കോളേജ് മലയാളവിഭാഗം ആകാശവാണി കണ്ണൂർ നിലയത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മുഖാമുഖത്തിൽ എഴുത്തുകാരൻ പി.എഫ്. മാത്യൂസ് സംസാരിക്കുന്നു
തലശ്ശേരി : സ്ഥാപിതമായ മുൻവിധികളെ തകർക്കുന്നവയാണ് മികച്ച കലകളെന്ന് എഴുത്തുകാരൻ പി.എഫ്. മാത്യൂസ് അഭിപ്രായപ്പെട്ടു. ഗവ. ബ്രണ്ണൻ കോളേജ് മലയാള വിഭാഗം ആകാശവാണി കണ്ണൂർ നിലയത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിതത്തെ ഒരു മായക്കാഴ്ചയായി പരിമിതപ്പെടുത്തുകയാണ് പുതിയകാലത്തെ കച്ചവട കലകൾ ചെയ്യുന്നത്. അത്തരം ഭ്രമകല്പനകളെ മറികടക്കാനുള്ള ശേഷിയാണ് കലാകാരനുണ്ടാവേണ്ടത്. തനിയെ കണ്ടെത്താനുള്ള ഭൂപ്രദേശങ്ങൾ ഓരോ എഴുത്തുകാരനുമുണ്ട്. പി.എഫ്. മാത്യൂസ് പറഞ്ഞു. ഡോ. ജിസ ജോസ്, ആകാശവാണി പ്രോഗ്രാം ഡയറക്ടർ ശരത്ചന്ദ്രൻ, ദിലീപ് രാജ്, എം. ജബീൻ, കെ. ഹരിത, എബിൻ മാത്യു തുടങ്ങിയവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..