തലശ്ശേരി : ജില്ലാ സീനിയർ സൂപ്പർ ഡിവിഷൻ ഫുട്‌ബോൾ ലീഗ് ചാമ്പ്യൻഷിപ്പിൽ കണ്ണൂർ എസ്.എൻ. കോളേജ് ഒന്നിനെതിരെ നാല് ഗോളുകൾക്ക് കണ്ണൂർ ബ്രദേഴ്‌സ് ക്ലബിനെ പരാജയപ്പെടുത്തി. മികച്ച കളിക്കാരനായി കോളേജിന്റെ കെ.ഫയാസിനെയും വാഗ്ദാനതാരമായി കണ്ണൂർ ബ്രദേഴ്‌സ് ക്ലബിന്റെ പി.കെ.സാരംഗിനെയും തിരഞ്ഞെടുത്തു.
രഞ്ജി ക്രിക്കറ്റ് താരമായിരുന്ന എം.പി.നിസാമുദ്ദീൻ വിശിഷ്ടാതിഥിയായി. ഇന്ത്യൻ ഫുട്‌ബോൾ താരം പ്രേംരാജ് ഗോവിന്ദ് ഉപഹാരം നൽകി.
തലശ്ശേരി സ്റ്റേഡിയത്തിൽ വ്യാഴാഴ്ച നാലിന് കണ്ണൂർ ജിംഖാന എഫ്.സി.യും മയ്യിൽ യങ് ചാലഞ്ചേഴ്‌സും മത്സരിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..