സുൽത്താൻ തിരിച്ചുകിട്ടിയ മൊബൈൽഫോണുമായി മൻസൂർ മട്ടാമ്പ്രത്തിനൊപ്പം
തലശ്ശേരി : താമസസ്ഥലത്ത് നിന്നും സൈക്കിളിൽ ജോലിക്ക് പോകുമ്പോൾ തട്ടിപ്പറിച്ച മൊബൈൽ ഫോൺ രണ്ടാംമാസം തിരിച്ചുകിട്ടിയതിന്റെ സന്തോഷം പങ്കുവെച്ച് മറുനാടൻ തൊഴിലാളി. കൊൽക്കത്ത മിഡ്‌നാപുരിലെ സുൽത്താനെ ആക്രമിച്ച് ജനുവരി 17-ന് പുലർച്ചെയാണ് മൊബൈൽഫോൺ തട്ടിയെടുത്തത്.
കേസിൽ പ്രതി കേളകം അടയ്ക്കാത്തോട് സ്വദേശി നിഖിൽകുമാർ എന്ന അഖിലിനെ തലശ്ശേരി പോലീസ് ഫെബ്രുവരി 10-ന് അറസ്റ്റ് ചെയ്തിരുന്നു. പോലീസ് കോടതിയിൽ ഹാജരാക്കിയ ഫോൺ ബുധനാഴ്ച സുൽത്താന് ലഭിച്ചു.
സംഭവദിവസം തന്നെ സഹായിച്ച സാമൂഹിക പ്രവർത്തകൻ മൻസൂർ മട്ടാമ്പ്രത്തെ കണ്ട് സുൽത്താൻ സന്തോഷമറിയിച്ചു. മൻസൂറിനൊപ്പം സുൽത്താൻ തലശ്ശേരി പോലീസ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥർക്ക് നന്ദി പറഞ്ഞു.
കൊളശ്ശേരിയിൽ കോഴിക്കടയിൽ ജോലിചെയ്യുന്ന സുൽത്താനെ തലശ്ശേരി മുകുന്ദ് മല്ലർ റോഡിനു സമീപംവെച്ച് കണ്ണിൽ മുളക് സ്‌പ്രേ അടിച്ചാണ് അഖിൽ ആക്രമിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..