തലശ്ശേരി : ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ബി ഡിവിഷൻ ലീഗ് മത്സരത്തിൽ കമ്പിൽ അപ്പാച്ചി ക്രിക്കറ്റ് ക്ലബ് 26 റൺസിന് ധർമടം സീഹോക്ക് ക്രിക്കറ്റ് ക്ലബ്ബിനെ പരാജയപ്പെടുത്തി. അപ്പാച്ചി ക്രിക്കറ്റ് ക്ലബ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 142 റൺസെടുത്തു. സീഹോക്ക് ക്ലബ് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 116 റൺസെടുക്കാനേ കഴിഞ്ഞുള്ളു.
അപ്പാച്ചി ക്രിക്കറ്റ് ക്ലബ് താരം ടി.പി. അനീസിനെ മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുത്തു.
രണ്ടാം മത്സരത്തിൽ തലശ്ശേരി ബി.കെ. 55 ക്രിക്കറ്റ് അക്കാദമി നാല് വിക്കറ്റിന് മട്ടാമ്പ്രം മാസോ ക്രിക്കറ്റ് ക്ലബ്ബിനെ പരാജയപ്പെടുത്തി. മാസോ ക്രിക്കറ്റ് ക്ലബ് 19.1 ഓവറിൽ 95 റൺസിന് എല്ലാവരും പുറത്തായി. ബി.കെ. 55 ക്രിക്കറ്റ് അക്കാദമി 17.2 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 96 റൺസെടുത്ത് വിജയലക്ഷ്യം നേടി. ബി.കെ. 55 ക്രിക്കറ്റ് അക്കാദമി താരം ഇ. വൈഷ്ണവിനെ മാൻ ഓഫ് ദി മാച്ചായി തിരഞ്ഞെടുത്തു.
ബി.കെ. 55 ക്രിക്കറ്റ് അക്കാദമിക്ക് വേണ്ടി അക്ഷയ സദാനന്ദൻ കളിച്ചു.
കഴിഞ്ഞ വർഷവും അക്ഷയ സദാനന്ദൻ ടീമിന് വേണ്ടി കളിച്ചിരുന്നു.
കോണോർ വയൽ സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച രാവിലെ സി ഡിവിഷൻ മത്സരത്തിൽ തലശ്ശേരി നെട്ടൂർ ക്രിക്കറ്റ് ക്ലബ് കണ്ണൂർ ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ്ബിനെയും ഉച്ചക്ക് തലശ്ശേരി ഐലാന്റ് ക്രിക്കറ്റ് ക്ലബ് തലശ്ശേരി ക്രൈസ്റ്റ് കോളേജിനെയും നേരിടും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..